Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
മൺകട്ട കൊണ്ടു കെട്ടിയ ഓടുമേഞ്ഞ ഒരു ചെറിയ വീട്
കത്തിച്ച ചെറിയൊരു നിലവിളക്ക് തിണ്ണയിൽ ഇരിപ്പുണ്ട്
അടുത്തുള്ള വീടുകളിൽ വൈദ്യുതി വെളിച്ചമുണ്ടെങ്കിലും അവിടെ ആകെ ഇരുട്ടു പരന്നിരിക്കുന്നു
കുറച്ചു ദൂരം കൂടി മുൻപോട്ട് പോയിട്ട് ഞാൻ ബൈക്ക് തിരിച്ചു വളരെ സാവധാനമാണ് ആ വീടിന്റെ മുൻപിലൂടെ കടന്നു വന്നത് എങ്കിലും അവിടെയെങ്ങും ആരെയും കണ്ടില്ല
തിരിച്ചെത്തുമ്പോൾ വീടിനു മുന്നിലെ ലൈറ്റ് തെളിഞ്ഞിട്ടുണ്ട് വാതിൽ അകത്ത് നിന്നു ലോക്കാണ്
ബൈക്ക് നിർത്തി ഇറങ്ങി വാതിൽക്കൽ ചെന്നപ്പോഴേ ഷബ്ന വാതിൽ തുറന്നു
നീയെന്താടി ഇവിടെ
അവിടെയിരുന്നിട്ട് തലപ്രാന്ത് എടുത്തിട്ടിങ് പോന്നതാ
മാഷേ ഇവിടെ വന്നപ്പോ ഇവിടേം ആരുമില്ല അവിടുത്തെക്കാൾ ഭേദമാണല്ലോ ന്നു കരുതി കയറിയിരുന്നതാ
അവിടെന്തു പറ്റി
അപ്പൊ ഒന്നും കേട്ടില്ലേ ഞാൻ ഫോണിന്റെ റിസീവർ എടുത്തു താഴെ വെച്ചിട്ട് ഇന്റർകോം ബെല്ലിൽ ഞെക്കി പിടിച്ചേക്കുവരുന്നല്ലോ
ഞാനപ്പോ തന്നെ പുറത്ത് പോയി അവിടെന്താരുന്നു സംഭവം
ഒന്നും പറയേണ്ടന്റെ പൊന്നോ ഉണ്ണിയേട്ടനെ വിളിച്ചില്ല എന്ന് പറഞ്ഞു ഉമ്മിയും ഷാഹിത്തയും കൂടി സമിത്തയോട് വഴക്കിട്ട്
ചേട്ടായി അങ്ങനെ പറഞ്ഞത്
ഉമ്മിക്ക് ഭയങ്കര വിഷമമായി
പിന്നെ കുറെ നേരത്തേക്ക് ചേട്ടായിടെ വാഴ്ത്തു പാട്ടായിരുന്നു അവിടെ ചേട്ടായി ആനയാണ് ചേനയാണ് എങ്ങണ്ടത്തെ രാജാവാണ് എന്തൊക്കെയാ അവള് പറഞ്ഞേന്നു പടച്ചോന് മാത്രേ അറിയു നിങ്ങൾ ഇന്നലെ ബൈക്കിനു പോയത് ഷാഹിത്ത ക്ക് ഇഷ്ട്ടപെട്ടില്ല പിന്നെ അതും പറഞ്ഞായി വഴക്കു
ഇപ്പോ എന്താ അവസ്ഥ
മൂന്ന് പേരും കിടന്നു കരച്ചിലോടു കരച്ചിൽ ഞാനിറങ്ങി പോന്നു
അപ്പൊ ഇന്നിനി അങ്ങോട്ട് ചെല്ലാതിരിക്കുന്നതാ നല്ലത് അല്ലെ
അങ്ങോട്ട് ചെന്നില്ലേൽ ഇത്താ ഇങ്ങോട്ട്
💬 Comments
View all comments