Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
കണ്ണു നീര് തുടച്ചു രണ്ട് കണ്ണിലും ചുംബിച്ചു
ഇനി എന്റെ മോളോന്നു ചിരിച്ചേ
ങ്ങു..ങ്ങു
ചിരിക്കെടി പട്ടി അവളുടെ വയറിൽ പിടിച്ചു ഇക്കിളിയാക്കി
അവൾ ഇക്കിളി കൊണ്ട് പൊട്ടിച്ചിരിച്ചു
നീ ഒറ്റയൊരുത്തനാ ഈ പെണ്ണിനെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കണേ ഇപ്പൊ നിന്നെ പോലും ബഹുമാനമില്ലാതെയായില്ലേ കൊഞ്ചിക്കെടാ ഇനീം കൊഞ്ചിക്കു തലേൽ കേറ്റിയിരുത്തി കൊഞ്ചിക്ക്
ദേ തള്ളേ ഉമ്മയാന്നൊന്നും നോക്കൂല മൂക്കിടിച്ചു ഞാൻ പഞ്ചറാക്കും പിന്നെ മിയ മിയാ ന്നിരിക്കും സൗണ്ട് എന്റെ കൊച്ചെന്തു ബഹുമാനക്കുറവ് കാണിച്ചൂന്നാ നിങ്ങളീ പറയണേ അവള് വന്നു വിളിച്ചപ്പോ ഇന്ന് ഞായറാഴ്ചയാ ഞാൻ കുറച്ചു നേരം കഴിഞ്ഞേ എഴുന്നേൽക്കു എന്ന് പറഞ്ഞു തിരിച്ചു വിട്ടത് ഞാനാ
അത്യാവശ്യമാന്നു പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇവൾക്ക് അകത്ത് കേറാനുള്ള അടവാന്നു അതാ ഞാൻ എന്ത് അത്യാവശ്യമാണേലും വരില്ല ന്നു പറഞ്ഞെതു
ഞാനറിഞ്ഞോ
ഇവിടെ നിങ്ങൾ പനിച്ചു വിറച്ചു കിടക്കുവാന്നു
സമീറ അന്തം വിട്ടന്റെ മുഖത്തേക്ക് നോക്കി നിന്നു
(എന്റെ കാര്യങ്ങൾ ഭംഗിയായി നടന്നല്ലോ ഇനി സമീറയെ അകറ്റി നിർത്തേണ്ട കാര്യമില്ല ല്ലോ )
എന്നിട്ടാണോടാ നീ അമ്മാതിരി വർത്താനം പറഞ്ഞിട്ട് പോയെ പാവം എന്റെ കുഞ്ഞിനെ ഞാൻ എന്ത് ചീത്ത വിളിച്ചു
ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ഞങ്ങളുടെ ഇടയിൽ കേറാൻ നിൽക്കരുത് ന്നു
ഞാനും എന്റെ മോളും പലതും പറയും ചെയ്യും അതിലൊന്നും ആരും ഇടപെടേണ്ട അല്ലെടാ മുത്തേ ഞാനവളെ ഒന്നൂടെ ഉമ്മ വെച്ചു
അവൾ പൂച്ചക്കുട്ടിയെ പോലെ എന്നിൽ ചേർന്നു നിന്നു
നോക്കെടി പിള്ളേരെ ഇപ്പോ നമ്മളെല്ലാം ആരായി
കരഞ്ഞു വീർത്ത മുഖങ്ങിളിലെല്ലാം ചിരി
💬 Comments
View all comments