Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
പടർന്നു
നിനക്കെന്താടി ഇന്നലെ സ്പെഷ്യലായിട്ട് തന്നു വിട്ടെ ആ ബാഗിൽ
അയ്യോടാ ഞാനതു മറന്നു
സമീറ സ്റ്റെപ്പ് കയറി ഓടി റൂമിൽ ചെന്നു ബാഗ് വലിച്ചു കൊണ്ടു വന്നു
അതിനു നല്ല വെയിറ്റ് ഉണ്ടാരുന്നു
എന്താടി അതില് അമ്മിക്കല്ലോ
ഞാൻ നോക്കീല ഉണ്ണിയേട്ടാ നമുക്ക് നോക്കാം
ബാഗിന്റെ നീളൻ സിബ്ബ് തുറന്നു
""ഇക്കാക്കും ഇത്താക്കും സ്നേഹപൂർവ്വം"" എന്നു മനോഹരമായ കയ്യക്ഷരത്തിൽ എഴുതിയൊരു വല്യ കവറാണ് ഏറ്റവും മുകളിൽ
അവളതെടുത്ത് ഇത്തയുടെ കയ്യിലേക്ക് കൊടുത്തു ഇത് വാപ്പച്ചിക്കും ഉമ്മിക്കുമുള്ളതാ
ഇത്ത കവർ പൊട്ടിച്ചു
വില കൂടിയ കാഞ്ചിപുരം പട്ടുസാരി മൂന്നെണ്ണം മൂന്നു മുണ്ടുകളും ഷർട്ട് പീസുകളും എല്ലാം ഏറ്റവും കൂടിയ വിലയുടേത് കൂട്ടത്തിൽ ഒരു മേക്കപ്പ് ബോക്സും
മേക്കപ്പ് ബോക്സ് ഷാഹിന പിടിച്ചു പറിച്ചു ഇതെനിക്ക് വേണം
അടുത്ത കവർ
""ഷാഹിന മോൾക്ക് സ്നേഹപൂർവ്വം ""
രണ്ട് ജോഡി ചുരിദാർ ഒരു കുർത്തി സെറ്റ് ഒരു മിഡിയും ടോപ്പും ഒരു മേക്കപ്പ് ബോക്സും
നിനക്കുള്ളത് കിട്ടിയില്ലേ ആ ബോക്സിങ്ങു താ
ഇത്താ അത് തിരിച്ചു വാങ്ങി
അടുത്ത കവർ
""സ്നേഹപൂർവം
ഷബ്നക്കുട്ടിക്ക് ""
ഷാഹിനയുടെ ഐറ്റംസ് തന്നെ വേറേ കളറൂം ഡിസൈനും
നിനക്കൊന്നുമില്ലെടി സമീറെ
അവസാനത്തെ കവർ ആയിരുന്നില്ല അതൊരു ബോക്സ് ടൈപ് ലെദർ ബാഗ് ആയിരുന്നു
അത് പുറത്തെടുക്കാൻ തന്നെ കുറച്ചു പാട് പെട്ടു
""ഞങ്ങളുടെ പൊന്നു മോൾക്ക്""
അതെന്താ ഉണ്ണിയേട്ടാ ഇവൾക്ക് മാത്രം സ്പെഷ്യൽ ഷാഹിനക്ക് ബാഗ് കണ്ടതെ കുശുമ്പ് കയറി
എനിക്കറിയില്ല എനിക്കിതിൽ ഒരു പങ്കുമില്ല ഞാൻ ഒഴിവായി
6 ജോഡി ഡ്രസ്സ് ഇന്നേഴ്സ്
💬 Comments
View all comments