Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
പെർഫ്യൂമുകൾ പലതരം മേക്കപ്പ് കിറ്റ് മൂന്നു നാല് സെറ്റ് പല മോഡൽ ചപ്പൽസ് അങ്ങനെ ഒരുപാട് ഐറ്റംസ് ഷാഹിനയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു
അതേ നിനക്ക് മാത്രമായിട്ടല്ല ഇതെല്ലാം ഇവർക്ക് കൂടി കൊടുക്കണം ഞാൻ സമീറയോട് പറഞ്ഞു
അതിനെന്താ ഉണ്ണിയേട്ടാ ഇവരല്ലേ പുറത്ത് പോണേ ഇവരെടുത്തോട്ടെ
ഷാഹിനയുടെ മുഖത്തു ഒരു ചെറിയ തെളിച്ചം വന്നു
ഇതെന്താ ഉണ്ണി എന്തിനാ ഇതിനു മാത്രം സാധനങ്ങൾ കൊടുത്തു വിട്ടേക്കുന്നെ ഇതൊക്കെയെന്നാ ചുമ്മാ കിട്ടുന്നത് വല്ലോം ആണോ എത്ര രൂപയായിക്കാണും ഇതിനെല്ലാം കൂടി
അത് ചുമന്നോണ്ട് പോരാൻ ഒരുത്തിയും ഇത്താ എന്നെയും സമീറയേം ചേർത്തു ശകാരിച്ചു
എന്റെ പൊന്നിത്ത ഇത് ഞങ്ങൾ രണ്ട് പേരും അറിഞ്ഞ കാര്യമല്ല പോരാൻ നേരത്ത് വണ്ടിയെൽ എടുത്തു വെച്ചു തന്നിട്ട് ഇവിടെ വരുമ്പോ തരാൻ പറഞ്ഞു ഞാൻ തന്നു അത്രെയേ ഞങ്ങൾക്ക് അറിയൂ
എന്നാലും വെറുതെ പൈസ ഇങ്ങനെ ചിലവാക്കേണ്ട കാര്യമുണ്ടോ
അവിടുത്തെ കൊച്ചുതമ്പുരാനല്ലേ ഉമ്മി അപ്പോ കുറക്കാൻ പാടില്ല ല്ലോ ഷാഹിനയുടെ ഉള്ളിൽ നിന്നവളുടെ കുശുമ്പ് വെളിയിൽ വന്നു
നീയെന്താ പെണ്ണെ ഇവരോട് പറഞ്ഞെ
ഞാൻ അവിടെ കണ്ടത് മാത്രമേ പറഞ്ഞുള്ളു
എന്റെ പെണ്ണെ നീയവിടെ കണ്ടതു മാത്രമല്ല അത് പോലെ മൂന്ന് നാല് പാടശേഖരങ്ങളും തോപ്പുകളും കെട്ടിടങ്ങളുമൊക്കെയുണ്ട് പക്ഷെ അതൊന്നും എന്റെയല്ല
പിന്നെ എന്നെ പറ്റിക്കാനൊന്നും നോക്കണ്ട എന്നോട് ചേച്ചി പറഞ്ഞു എല്ലാം ഉണ്ണിയേട്ടന്റെ ആണെന്ന്
എടി ഏട്ടത്തി പറഞ്ഞത് നിനക്ക് മനസിലാവാഞ്ഞിട്ടാ
നമ്മൾ കണ്ടത് എന്റെ അച്ഛനും ഏട്ടന്മാരും കൂടി അധ്വാനിച്ചുണ്ടാക്കിയതാ ഏട്ടന്മാരുടെ വിയർപ്പും ജീവിതവുമാ ആ കണ്ട
💬 Comments
View all comments