Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
സ്വത്തു മുഴുവൻ അച്ഛൻ പോയതിനു ശേഷവും ഏട്ടന്മാർ ഒരുപാട് സ്വത്തുണ്ടാക്കിയിട്ടുണ്ട് പക്ഷെ അവരാരും അത് അവരുടെ പേരിലല്ല വാങ്ങിയത്
പിന്നെ???
നാല് പേരും ഒരുമിച്ചാണത് ചോദിച്ചത്
അച്ഛന്റെ മരണ ശേഷം മക്കൾ എല്ലാവരും ചേർന്നു ഒരു ട്രസ്റ്റ് ഉണ്ടാക്കി ഭാസ്കരപിള്ള ആൻഡ് സൺസ് എന്ന പേരിൽ ആ ട്രസ്റ്റിന്റെ പേരിലാണ് സ്വത്ത് മുഴുവൻ
അപ്പൊ ആ ചേച്ചിയെന്താ അങ്ങനെ പറഞ്ഞെ
ട്രസ്റ്റ് ചെയർമാൻ ഞാനായ കൊണ്ട് എല്ലാത്തിന്റെയും ഉടമസ്ഥൻ ഞാനാന്നാ പറഞ്ഞെ പക്ഷെ അതിൽ ഒരു രൂപയുടെ സ്വത്തു പോലും ഞാൻ വാങ്ങിയതല്ല എന്റെയുമല്ല എല്ലാം ഏട്ടന്മാരുടെയാ
അപ്പൊ നിന്റെ ഏട്ടന്റെ കെട്ടിയോളുമാർക്കതിൽ കുഴപ്പമൊന്നുമില്ലെടാ
ഇത് ശരിക്കും ഏട്ടത്തിമാരുടെ ഐഡിയ ആണിത്താ
എന്നും എല്ലാവരും ഒരുമിച്ചുണ്ടാവാൻ വേണ്ടി ചെയ്ത പരിപാടിയാ
ഏട്ടന്മാർക്കും ഏട്ടത്തിമാർക്കും എനിക്കുമൊക്കെ ചെയ്യുന്ന ജോലിക്ക് ശമ്പളമുണ്ട് പഠിക്കുന്ന മക്കൾക്ക് സ്റ്റൈപെന്റുമുണ്ട്
12 വയസ്സ് കഴിഞ്ഞ ആണും പെണ്ണും പറ്റുന്ന പോലെ എല്ലാ പണിയും ചെയ്തോണം അതിനു വേറെ ശമ്പളം കിട്ടും കൃഷി പണിയിൽ സഹായിക്കുന്ന മക്കൾക്ക് കൂടുതൽ ശമ്പളം കിട്ടും
എല്ലാ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കുമൊക്കെ തുല്യ അവകാശമാണ് സ്വത്തിൽ എങ്കിലും അവനവന് കിട്ടുന്ന പൈസ മാത്രമേ ചിലവാക്കാൻ അനുവാദമുള്ളൂ ചിലവാക്കുന്ന ഓരോ രൂപക്കും എല്ലാവരും കൃത്യമായ കണക്ക് കാണിക്കണം അതിപ്പോ ചെയർമാനായ ഞാനായാലും ഫൗണ്ടർ ആയ വല്യേട്ടൻ ആയാലും നിയമം എല്ലാവർക്കും ഒരുപോലെയാണ്
എന്തോ യക്ഷികഥ കേൾക്കും പോലെ ഉമ്മയും മക്കളും വാ പൊളിച്ചിരുന്നു
അപ്പൊ എനിക്കും ശമ്പളമില്ലേ ഉണ്ണിയേട്ടാ ഞാനിപ്പോ ഉണ്ണിയേട്ടന്റെ മോളല്ലേ
എന്തിനു തീറ്റെം കഴിഞ്ഞു കിടന്നുറങ്ങുന്നതിനോ
പണിയെടുക്കണമെടി
💬 Comments
View all comments