Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
സെക്ഷൻ?
പ്ലീസ് കം സർ
അവൾ ഞങ്ങളെ കുർത്തികളുടെ സെക്ഷനിലേക്ക് കൊണ്ടു പോയി
മാഡം പ്ലീസ് കം കളർ കോമ്പോസിഷൻ മാച്ചിങ് നോക്കാം
സർ ഇരിക്കു
അവൾ ഒരു സെറ്റി ചൂണ്ടികാട്ടി ഞാൻ അവിടെ പോയിരുന്നു
സമീറയെ വിളിച്ചു കൊണ്ടു അവൾ പോയി
അര മണിക്കൂർ കഴിഞ്ഞു
ഇവിരീ പെണ്ണിനേം കൊണ്ട് എങ്ങോട്ടാണോ പോയെ
വെള്ള കല്ല് പതിപ്പിച്ച
ഗോൾഡൻ എംബ്രോയറി വർക്ക് ചെയ്ത
ചെറി റെഡ് കളർ കുർത്തി അതിനു ചേരുന്ന കമ്മൽ രണ്ട് കാപ്പ് വള സ്റ്റോൺ വെച്ചൊരു നേക്ലസ്
ഹാഫ് ഷൂ ഒക്കെയിട്ടൊരു സുന്ദരികുട്ടി മുന്നിൽ വന്നു നിന്നു
ഞാനവളുടെ ഷൂവിന്റെ ഭംഗിയാണ് ആദ്യം കണ്ടത് മുഖം ഉയർത്തി നോക്കിയിട്ട് അത് സമീറയാണ് എന്ന് മനസ്സിലാവാൻ കുറച്ചു സെക്കന്റുകൾ കഴിഞ്ഞു
എങ്ങനെയുണ്ട് ഉണ്ണിയേട്ടാ കൊള്ളാമോ അവൾ നിറഞ്ഞ ചിരിയോടെ ചോദിച്ചു
അടിപൊളി എനിക്ക് പോലും മനസിലായില്ല പെണ്ണെ
നിനക്കിഷ്ട്ടപെട്ടോ
മ്മ്മ് ഒത്തിരി
പാക്ക് ചെയ്യട്ടെ സർ
വേണ്ട ഇതിങ്ങനെ തന്നെ മതി ഇട്ടിരുന്ന ഡ്രസ്സ് പാക്ക് ചെയ്തോളൂ
ഒക്കെ സർ
ഒരു ഷോൾഡർ ബാഗ് കൂടെ എടുക്കട്ടെ സർ
യെസ്....പ്ലീസ്
അവളിട്ടിരുന്ന ഡ്രസ്സും ആഭരണങ്ങളും കാണിച്ചു ബോധ്യപ്പെടുത്തി ഡ്രെസ്സിന് മാച്ചിങ് ആയ ഒരു ബാഗിൽ വെച്ചു തന്നു കൂട്ടത്തിൽ ഒരു ബില്ലും രണ്ടായിരത്തി മുന്നൂറ് രൂപ മുക്കാൽ പവൻ സ്വർണ്ണത്തിന്റെ വില
എന്റെ ഭാര്യയാവേണ്ട പെണ്ണിന് വാങ്ങുമ്പോൾ അത് ഏറ്റവും നല്ലത് തന്നെ വേണം അതിനു പണം എനിക്കൊരു പ്രശ്നമല്ല
ഞാൻ ബാഗ് തുറന്നു ചെക്ക് ബുക്ക് എടുത്തു ഒരു ലീഫ് കീറി
💬 Comments
View all comments