Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
കയറി ഇരുന്നു
മോൾക്കെന്താ വേണ്ടത്
ഉണ്ണിയേട്ടൻ കഴിക്കുന്നത് തന്നെ മതി എനിക്കും
രണ്ട് മസാലദോശ രണ്ട് ഫിൽറ്റർ കോഫി
തണുപ്പ് മറാത്ത കൊണ്ട് അവൾ കൈകൾ കൂട്ടി തിരുമ്മി
ഞാൻ കഴിച്ചു പകുതി ആയപ്പോഴേക്കും അവളുടെ പ്ലേറ്റ് കാലി ആകാറായിരുന്നു
രണ്ട് നെയ്റോസ്റ്റ് കൂടി ഓർഡർ ചെയ്തു അവളുടെ നെയ്റോസ്റ്റും എനിക്ക് കൊണ്ടു വെച്ച നെയ്റോസ്റ്റിന്റെ പകുതിയും കൂടി അവൾ കഴിച്ചു തീർത്തു
ഇന്നലെ നീ അത്താഴമുണ്ടില്ലേ പെണ്ണെ
ഇല്ലെന്നവൾ രണ്ട് കണ്ണും ഇറുക്കിയടച്ചു കാണിച്ചു
എന്നിട്ടാണോ വിശപ്പില്ല ന്നു പറഞ്ഞെ
കഴിച്ചു തുടങ്ങിയപ്പോ നല്ല ടേസ്റ്റ് അപ്പൊ വിശപ്പു വന്നു
ഇനിയെന്തേലും വേണോ
വേണ്ടാ വയറ് പൊട്ടാറായി
കഴിച്ചിട്ടു ഇറങ്ങുമ്പോൾ നേരെ എതിരെ വലിയൊരു ടെക്സ്സ്റ്റൈൽ ഷോപ്പ്
വാ നമുക്ക് ആ കടയിൽ ഒന്ന് കയറിയിട്ട് പോവാം
അവളുടെ കൈ പിടിച്ചു റോഡ് ക്രോസ്സ് ചെയ്തു കടയിലേക്ക് കയറി
ഗുഡ്മോർണിംഗ് സർ മെ ഐ ഹെല്പ് യു
കടും ചുവപ്പു നിറമുള്ള ലിപ്സ്റ്റിക്കിന് മേൽ
ഒട്ടിച്ചു വെച്ച ചിരിയോടെ ഒരു തരുണിമണി
ലേഡീസ് വെയർ?
തേർഡ് ഫ്ലോർ സർ ലിഫ്റ്റ് ഈസ് ദർ സർ
താങ്ക് യു
ലിഫ്റ്റിൽ കയറി
ഡോർ അടഞ്ഞു ലിഫ്റ്റ് ഉയർന്നതും സമീറ പേടിച്ചരണ്ടു എന്റെ കയ്യിൽ മുറുകെ പിടിച്ചു
അവൾ ആദ്യമായാണ് ലിഫ്റ്റിൽ കയറുന്നത്
ലിഫ്റ്റിൽ നിന്നിറങ്ങിയതും അടുത്ത സുന്ദരി
മാഡത്തിനാണോ സർ ഡ്രസ്സ് നോക്കുന്നത്
യെസ്
ഏതു ടൈപ് ഡ്രസ്സ് ആണ് സർ
ചുരിദാർ സാരിസ് കുർത്തീസ്.......
നോർത്തിന്ത്യൻസ് മാത്രമാണ് ആ സമയത്ത് കുർത്തി ധരിച്ചു കണ്ടിട്ടുള്ളു
കുർത്തീസ്
💬 Comments
View all comments