0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 295054

ഒന്നും മിണ്ടാതെ തിരിച്ചു പോയി

വലിയ കുടവയറും കുലുക്കി കഴുത്തിൽ ഒരു സ്വർണ്ണ ചങ്ങലയിട്ട ഒരു രൂപം നടന്നു വന്നു

നീയൊക്കെ ഏതാടാ

പിരിവിന് വന്നതാണേൽ ഇവിടന്നും ഒന്നും തരാനില്ല വന്ന പോലെ പൊക്കോ അയാൾ പാറപുറത്ത് ചിരട്ട ഉരക്കുന്ന പോലുള്ള ശബ്ദത്തിൽ പറഞ്ഞു

ഞങ്ങളാ ദേവകിയമ്മയുടെ സ്ഥലത്തിന്റെ ബാധ്യതയേ പറ്റി അറിയാൻ വന്നതാ മുതലാളി വിനോദ് പറഞ്ഞു

അതിനു നീയൊക്കെ ഏതാടാ

ഞങ്ങൾ....ഞാനവന്റെ കാലിൽ ചവിട്ടി

മുതലാളിക്ക് പൈസ കിട്ടിയാ പോരെ ഞാൻ ചോദിച്ചു

ങ്ഹാ എനിക്കെന്റെ പണം കിട്ടിയാമതി നീയൊക്കെ ആരാണെൽ എനിക്കെന്നാ

പണം കൊണ്ടു വന്നിട്ടുണ്ടോ

എത്രയാ മുതലാളി

പതിനായിരത്തി മുന്നൂറ്റി പതിനഞ്ചു രൂപ അൻപത് പൈസ

റെഡി ക്യാഷ് തന്നാൽ അൻപത് പൈസ കുറച്ചേക്കാം

പതിനായിരമെ ബാങ്കിൽ നിന്നും എടുത്തിരുന്നുള്ളു

പഴ്സ് എടുത്തു നോക്കി ഭാഗ്യം അതിൽ പത്തറന്നൂറ് രൂപ ഉണ്ടായിരുന്നു

ഇതാ നിങ്ങൾ പറഞ്ഞ പണം മുഴുവന്നുമുണ്ട് 50 പൈസയും ചേർത്തു

അയാൾ പൈസ എടുത്തു മൂന്നു വട്ടം എണ്ണി ബോധ്യപ്പെട്ടു

നിങ്ങൾ പോയിട്ട് നാളെ വാ അവരുടെ പത്രം ഞാൻ എടുത്തു വെച്ചേക്കാം

എന്നാ ആ പൈസ ഇങ്ങു തന്നേരെ നാളെ പത്രം തരുമ്പോ തരാം

അതെന്നാടാ കൊച്ചെ നിനക്കൊരു വിശ്വാസക്കുറവ് പോലെ

തന്നെ വിശ്വസിക്കാൻ താനെന്റെ അമ്മായിഅപ്പനൊന്നുമല്ലല്ലോ

ആ പൈസ ഇങ്ങു താടോ

ങ്ഹാ നീ ചൂടാവതെടാ കൊച്ചനെ ഞാനൊന്നു നോക്കട്ട് അവരുടെ പത്രം ഇവിടെങ്ങാനും ഉണ്ടോന്നു

അയാൾ അകത്തേക്ക് പോയി

അര മുക്കാൽ മണിക്കൂറായിട്ടും അകത്തേക്ക് പോയ ആളെ കാണാനില്ല

അയാൾ നമുക്കിട്ട് പണിയുവാണല്ലോ മച്ചു

💬 Comments

View all comments