0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 302795

തോക്കിന്റെ പാത്തിക്കു ഒന്ന് കൊടുത്തു

അടുത്ത മൂന്ന് പേരും കൂടി ഒരുമിച്ചായിരുന്നു

മൂന്നു നാലെണ്ണം എനിക്ക് കിട്ടിയെങ്കിലും അഞ്ചു മിനിറ്റ് കൊണ്ട് മൂന്നും തറ പറ്റി

അടി കണ്ട് വിറങ്ങലിച്ചു നിന്നു പോയ പത്രോസിന്റെ ചീർത്ത കവിള് നോക്കി ആഞ്ഞൊന്നു പൊട്ടിച്ചു അയാൾ നിന്ന നിൽപ്പിൽ മറിഞ്ഞു വീണു

എല്ലാരും വീണത് കണ്ടതോടെ അയാളുടെ കെട്ടിയവൾ ഓടി ഒരു മുറിയിൽ കയറി

ഒരു നീളൻ കവറിൽ നിന്നു ഒരു മുദ്ര പത്രമെടുത്ത് എനിക്ക് നേരെ നീട്ടി

അങ്ങേരെ ഒന്നും ചെയ്യല്ലേ

ഇതാ നിങ്ങടെ പത്രം അവർ എന്റെ നേരെ കൈ കൂപ്പി

ഇത് മര്യാദ ഇതദ്യമേ അങ്ങ് ചെയ്താൽ പോരാരുന്നോ

ഞാനാ പത്രം വാങ്ങി ദേവകിയമ്മയുടേത് തന്നെയാണോ എന്ന് വായിച്ചു നോക്കി

അപ്പൊ ആ കണക്കങ്ങു കഴിഞ്ഞു ഇനി ഞങ്ങടെ പണിക്കൂലി കൂടി കിട്ടിയാ ഞങ്ങളങ്ങു പോയേക്കാം വിനോദ് പറഞ്ഞു

അതെത്രയാ അവർ വിറച്ചു കൊണ്ട് ചോദിച്ചു

നിങ്ങടെ അച്ചായൻ ഞങ്ങടെ കയ്യിൽ നിന്നു മേടിച്ച പൈസ ഇങ്ങു തന്നേരെ

ഞാനവനെയൊന്നു നോക്കി

അവനെന്നെ നോക്കി കണ്ണിറുക്കി

അവരു പോയി ആ പൈസ കൂടി എടുത്തു കൊണ്ടു വന്നു

ഈ പതിനായിരം മതി ബാക്കി നിങ്ങള് വെച്ചോ നല്ല ചെലവുള്ളതല്ലേ ഇവരെയൊക്കെ തീറ്റി പോറ്റാൻ ഞാനാ പൈസ വാങ്ങി പാന്റ്സിന്റെ പോക്കറ്റിൽ തിരുകി

അടി കൊണ്ടു ചുരുണ്ടു കിടന്നു ഞരങ്ങുന്നവന്മാരെ കവച്ചു വെച്ചു വിനോദ് പത്രോസിന്റെ അടുത്ത് വന്നു കുനിഞ്ഞിരുന്നു

അയാൾ അവനെ നോക്കി കൈ കൂപ്പി

അവൻ അയാളുടെ താടയിൽ പിടിച്ചു പൊക്കിയിട്ട് പറഞ്ഞു

പത്രോസെ

💬 Comments

View all comments