0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 497.7K

ഏട്ടന്റെ ഭാര്യയാണ് കൗണ്ടറിൽ ഉണ്ടായിരുന്നത്

ഞങ്ങൾ അങ്ങോട്ട് നടന്നു ചെന്നപ്പോഴേക്കും സ്വർണ്ണ കടയിൽ നിന്നു ഫോൺ വിളിച്ചു ഏടത്തിയോടവർ കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു

കടയിൽ കയറി അവൾ കുട്ടികളുടെ ഉടുപ്പിന്റെ സെക്ഷനിലേക്ക് പോയി

ഏടത്തി കൌണ്ടറിൽ നിന്നും ഇറങ്ങി എന്റടുത്ത് വന്നു

ഉണ്ണിക്കുട്ടാ ഇതാണോ നീ പറഞ്ഞ കുട്ടി

അതെയേട്ടത്തി

മോനെ ജാതിയും മതവും ഒന്നും നോക്കണ്ട നീ കെട്ടിക്കോ

ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു

എന്താ ഉണ്ണിയേട്ടാ ചിരിക്കണേ ആ ചേച്ചി എന്താ പറഞ്ഞെ

ഒന്നുമില്ല പെണ്ണെ നീ ഉടുപ്പ് വാങ്ങിയോ

നോക്കികൊണ്ടിരിക്കുവാ

വേഗമാവട്ടെ നമുക്കിന്ന് പോവണ്ടേ

രണ്ട് കുരുന്നുകൾക്കും അഞ്ചു വർഷമെങ്കിലും ഇടാനുള്ള ഉടുപ്പുകൾ അവൾ വാങ്ങി കൂട്ടി

എന്തിനാടി ഇത് മുഴുവൻ

ഇരിക്കട്ടെ ന്നെ അവർക്ക് മാറി മാറി ഇടാലോ

ഉവ്വാ ഇന്ന് രാത്രി തന്നെ ഇത് മുഴുവൻ ഇങ്ങോട്ട് തന്നെ തിരിച്ചു വരും

ഞാൻ മനസിലോർത്തു

ഇത്രേം പാക്ക് ചെയ്തോളൂ ചേച്ചി

ഇതെല്ലാം തിരിച്ചു വരാനുള്ളതാ എന്നറിയാവുന്ന സെയിൽസിൽ നിന്ന ചേച്ചി അതിന്റെ പ്രൈസ് സ്റ്റിക്കർ പോലും ഇളക്കാതെ മുഴുവൻ ഡ്രസ്സും കവറിലാക്കി കൊടുത്തു

എത്രയായി

കൌണ്ടറിലേക്ക് ചെന്നോളൂ

അവൾ ഏടത്തിയുടെ അടുത്തേക്ക് ചെന്നു

എത്രയായി ചേച്ചി

ഏടത്തി ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു

കൊച്ചിനെ ഇവിടെങ്ങും കണ്ടിട്ടില്ല ല്ലോ വീട് എവിടാ

കുറെ ദൂരെയാ

ഇവിടെ എവിടെ വന്നതാ

ഞങ്ങൾ ഇവിടെ അടുത്തുള്ള ഒരു ആശ്രമത്തിലെ സാമിയെ കാണാൻ വന്നതാ

ഇതാരാ

ഇതെന്റെ ഉണ്ണിയേട്ടനാ

ഇതാർക്കാ ഇത്രേം കുട്ടിയുടുപ്പ് വല്ല സ്കൂളിലും കൊടുക്കാനാണോ

അല്ല ഉണ്ണിയേട്ടന്റെ വീട്ടിൽ രണ്ട്

💬 Comments

View all comments