Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
വാവയുണ്ട് അവർക്കുള്ളതാ
മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്
വാപ്പ ഉമ്മ രണ്ട് അനിയത്തിമാർ
അനിയത്തിമാർ എന്ത് ചെയ്യുന്നു
പഠിക്കുവാ ഒരാൾ പത്തില് ഒരാൾ ഒൻപതിൽ
എത്ര രൂപയായിന്നു പറഞ്ഞില്ല ല്ലോ
മോളിത്രേം ദൂരെന്ന് വന്നതല്ലേ ഇതെല്ലാം മോൾക്ക് ഫ്രീയാ
അത് പറ്റില്ല പൈസ വാങ്ങിയില്ലേൽ ഇതൊന്നും എനിക്ക് വേണ്ട
അയ്യോ ഇവിടന്നു എടുത്താൽ പിന്നെ തിരിച്ചെടുക്കില്ല കുട്ടി ഇത് കൊണ്ടു പോയെ പറ്റു
ഇതെന്തൊരു കഷ്ട്ടമാന്നെ
അവിടേം പൈസ വാങ്ങിയില്ല ഇപ്പൊ ഇവിടെയും
ഉണ്ണിയേട്ടന്റെ നാട്ടുകാർക്ക് എന്തോ കുഴപ്പമുണ്ട് ട്ടോ
ഞങ്ങളെല്ലാം അവളുടെ സംസാരം കേട്ട് ചിരിച്ചു
എടുത്തോണ്ട് വാടി വീട്ടിൽ പോവണ്ടേ
ഞങ്ങൾ ഇറങ്ങി ബൈക്ക് വെച്ചിരിക്കുന്നിടത്തേക്ക് നടന്നു
ഇനിയെന്തേലും വാങ്ങാനുണ്ടോ പെണ്ണെ
ഒന്നും വേണ്ടാ ഇവിടുത്തേ കടക്കാർക്കൊക്കെ വട്ടാ നമുക്ക് പോവാം
ടൗൺ കഴിഞ്ഞു കുറച്ചു മുന്നോട്ടു പോവുമ്പോൾ കണ്ണെത്താ ദൂരത്തോളം വലിയൊരു പാടശേഖരമാണ്
എന്ത് രസാല്ലേ ഈ നെൽ പാടം കാണാൻ
ആണോ എനിക്കത്ര രസമൊന്നും തോന്നുന്നില്ല
അത് ഉണ്ണിയേട്ടൻ എപ്പോഴും കാണുന്ന കൊണ്ടാ
ദാ ആ നടുക്കായിട്ട് ഒരു കൊച്ചു വീട് വെക്കണം
എന്നിട്ടവിടെ താമസിക്കണം എന്ത് രസമായിരിക്കും
ഇത് മൊത്തം ഒരാളുടെയാണോ ഉണ്ണിയേട്ടാ
ഒരാളുടെയല്ല ഒൻപതു പേരുടേയാ
മ്മ്മ്മ്മ്മ്മ്....അവൾ പാവ തലയാട്ടും പോലെ തലയാട്ടി കൊണ്ടു മൂളി
ആ തെങ്ങിൻ തോപ്പോ
അവൾ ദൂരേക്ക് കൈ ചൂണ്ടി
അതും അവരുടേയാണോ
ആ മല കണ്ടോ അവിടന്നു ഇവിടെ വരെയുള്ള മുഴുവൻ സ്ഥലവും അവരുടേയാ പെണ്ണെ
അപ്പൊ ഇത് എന്തോരം സ്ഥലമുണ്ടാവും
ഒരു ആയിരമേക്കരറി ൽ കൂടുതലുണ്ടാവും
ആയിരമേക്കറോ ഹോ അവരീ പൈസയൊക്കെ
💬 Comments
View all comments