0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 151355

ആള് നല്ല ഉറക്കത്തിലാണ്

സമീറ ബാഗിൽ നിന്നു തളകൾ എടുത്തു

ചേച്ചി ഇത് ഇവനുള്ളത്

ഇത് അവനുള്ളത്

സ്വർണ്ണത്തിന്റെ ബോക്സ് കണ്ടതും ഏട്ടത്തി ചിരിച്ചു

എന്താ ചേച്ചി ചിരിക്കണേ

ഒന്നൂല്ല മോളെ ഇപ്പൊ ഇവന്മാർക്ക് സ്വർണ്ണം ഇടാറായില്ല നൂല് കെട്ടിന്റെ അന്ന് എല്ലാവരെയും കൂട്ടി മോള് വരണം നമുക്കിതു അന്നിടിക്കാം ട്ടോ

ഉണ്ണിയേട്ടാ ആ കവർ എന്തിയെ

അതെന്റെ മുറിയിൽ വെച്ചിട്ടുണ്ട്

വാ അതെടുത്തു നമുക്കിവനെ ഇടുവിക്കാം

എന്റെ പൊന്നു മോളെ അവനിപ്പോ ഉറങ്ങിയേയുള്ളു മോളിങ്ങു തന്നാ മതി ഞാൻ പിന്നെ ഇടീച്ചോളാം

എവിടാ ഉണ്ണിയേട്ടന്റെ മുറി

ചെല്ലെടാ കൊച്ചിന് വീടെല്ലാം ഒന്ന് കാണിച്ചു കൊടുക്കു അപ്പോഴേക്കും ഞാൻ ചോറെടുത്ത് വെക്കാം

ഞങ്ങൾ എന്റെ മുറിയിലേക്ക് നടന്നു

എന്തിനാ ഉണ്ണിയേട്ടാ ഇത്രേം വല്ല്യ വീട്

ഇത് ഒരുപാടു വർഷം മുൻപ് അച്ഛൻ മേടിച്ചതാ പെണ്ണെ

വീട് മുഴുവൻ ചുറ്റി നടന്നു കണ്ടു അവസാനം എന്റെ മുറിയിലെത്തി

മുറി തുറന്നു അകത്ത് കയറിയപോഴേ ഞാനെന്റെ കട്ടിലിലേക്ക് കിടന്നു

അവൾ അടുത്തു വന്നിരുന്നു

ഈ മുറിയിൽ മാത്രമെന്താ ഒരു നല്ല മണം

അതീ കട്ടിലിന്റെയാടി

അതെങ്ങെനെ

ഇത് ചന്ദനമരത്തിന്റെ കാതൽ കൊണ്ടു പണിത കട്ടിലാ എന്റമ്മയുടെ കട്ടിൽ

എന്റമ്മക്കും ഇതേ മണമായിരുന്നു എന്നിൽ നിന്നൊരു ദീർഘ നിശ്വാസമുതിർന്നു

അവൾ പെട്ടെന്നു നിശബ്ദയായി

അവൾ എന്റരികിലേക്ക് ചാഞ്ഞു കിടന്നു

പുറത്ത് കുറേ വണ്ടികൾ വന്നു നിൽക്കുന്ന സൗണ്ട്

ഞങ്ങൾ എഴുനേറ്റു

കല പില എന്ന ഒച്ചപ്പാട് കേട്ട് തുടങ്ങി

വന്നല്ലോ എന്റെ വാനരപ്പട

അരാ ഉണ്ണിയേട്ടാ

ഏട്ടന്മാരുടെ മക്കള് വന്നതിന്റെ ബഹളമാ ആ കേൾക്കുന്നെ

വാ അങ്ങോട്ട് ചെല്ലാം

ചെറിയച്ചേ......എന്ന് നീട്ടി വിളിച്ചു എല്ലാം കൂടി എന്നെ പൊതിഞ്ഞു

പൊടിമോൻ വന്നതേ

എന്റെ തോളിൽ കയറി ഇരിപ്പുറപ്പിച്ചു

ചാച്ച എന്നെ ബൈച്ചില് കേറ്റി കരങ്ങാൻ പോവോ

അടുത്ത

💬 Comments

View all comments