0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 159886

തവണ കൊണ്ടു പോവാട്ടോ

പറ്റിച്ചല്ല്

ഇല്ലെടാ ചക്കരെ

ഞാനവനെ എടുത്തുയർത്തി കവിളിൽ ഒരുമ്മ കൊടുത്തു താഴെ നിർത്തി

ചാച്ചെ ഇതാണോ നങ്ങടെ ചിറ്റ

സമീറയെ ചൂണ്ടി കുട്ടികൾ ചോദിച്ചു

മറുപടി പറയും മുൻപേ ഏടത്തിമാർ ആറ് പേരും കൂടി അങ്ങോട്ടേത്തി

ഞാൻ ഓരോരുത്തരെ ആയി അവൾക്ക് പരിചയപെടുത്തി

ഈ ചേച്ചിയല്ലേ നമുക്ക് ഡ്രസ്സ് തന്നു വിട്ടെ

അതേ അത് ഈ ചേച്ചിയുടെ കടയാണ്

ദാ ഈ ചേച്ചിയുടെ കടയിൽ നിന്നാണ് നീ സ്വർണ്ണം വാങ്ങിയത്

എന്റെ മോളെ ഇവൻ നിന്നെ പറ്റിക്കുന്നതാ ആ കടയെല്ലാം ഇവന്റെയാ ഞങ്ങള് വെറും നോട്ടക്കാര് മാത്രമാ

ആ കടകൾ മാത്രമല്ല ട്ടോ മോള് ഇന്നവിടെ കണ്ട എല്ലാ ബിൽഡിംഗുകളും വരുന്ന വഴിക്കു വലിയൊരു പാടവും തോപ്പുമൊക്കെ കണ്ടില്ലേ അതെല്ലാം ഈ നിക്കുന്നവന്റെയാ

അവൾ എന്നെ നോക്കി

എന്നിട്ടതെല്ലാം ഏതോ ഒൻപതു പേരുടെയാന്നല്ലേ

എന്നോട് പറഞ്ഞെ

കൂട്ടച്ചിരി മുഴങ്ങി

ആ ഒൻപതു പേരിലെ ഒൻപതാമത്തെ ആളാ നിന്റെയീ ഉണ്ണിയേട്ടൻ ബാക്കി ഏട്ടണ്ണം ഞങ്ങടെ കെട്ടിയോന്മാരും ഏടത്തിമാരിൽ രണ്ട് പേര് സമീറയേം കൂട്ടി അടുക്കളയിലേക്ക് നടന്നു

ഉണ്ണി നീയിനി എപ്പോഴാ വരുന്നേ

എന്താ ഏട്ടത്തി

കടയിലെ കണക്ക് നോക്കാനുണ്ട് കുറെ ചെക്ക് ഒപ്പിടാനുണ്ട് പുതിയ സ്റ്റോക്ക് എടുക്കണം അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് നീ രണ്ട് മൂന്നു ദിവസമെങ്കിലും ഇവിടെ വേണം

അടുത്ത ദിവസം തന്നെ വരാമേടത്തി

വൈകരുത്

ഇല്ലന്നെ

ഏടത്തി എന്തിനാ അവളോട് അങ്ങനെയൊക്കെ പറഞ്ഞെ

അവൾ അറിഞ്ഞിരിക്കെട്ടെടാ നിന്റെയൊരു റേഞ്ച് എന്താന്ന്

എന്തിനു അതൊന്നും പറയണ്ടാരുന്നു

നമുക്കുള്ളതിന്റെ പകുതി പോലും പറഞ്ഞില്ല ല്ലോ മോനെ പിന്നെന്താടാ

എന്നാലും വേണ്ടാരുന്നു ഏട്ടത്തി

അവളെപ്പോഴായാലും അറിയേണ്ടേതല്ലേ

ഗുരുജി പറഞ്ഞ വാക്കുകളിൽ എന്തോ ഒരു ദുഃസൂചന പോലെ എന്റെ മനസിൽ കിടന്നു തിളച്ചു മറിയുന്നുണ്ടായിരുന്നു

ഏടത്തിമാരെല്ലാം കൂടി അവളെ താഴത്തും തലയിലും വെക്കാതെ

💬 Comments

View all comments