0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]

Author : Vethalam Read All Parts 269K

അന്വേഷിച്ചു പോയി

ലതയുടെ വീടിരിക്കുന്ന ജംഗ്ഷനും കഴിഞ്ഞു ഒരു കിലോമീറ്ററിലധികം പോവണം

കുറച്ചു വർഷങ്ങളായി ഈ കളരി തുടങ്ങിയിട്ട്

എല്ലാവർക്കും അറിയാം ആശാൻ ഒരു മോണഞ്ഞ സ്വഭാവമുള്ളയാളാ എന്നാണ് എല്ലാവരുടെയും അഭിപ്രായം

കളരി തട്ടിൽ ലങ്കോട്ടി ധരിച്ച കുറച്ചു പേർ പരിശീലിക്കുന്നു ഒരാൾ വായ്താരി ചൊല്ലികൊടുക്കുന്നു

ഷൂവും സോക്സും അഴിച്ചു വെച്ചു കളരി തട്ടിൽ തൊട്ടു തൊഴുതു

ചൊല്ലി കൊടുക്കുന്ന ആളുടെ അടുത്തേക്ക് ചെന്നു

കളരിയാശാൻ??

അയാൾ അകത്തേക്ക് കൈ ചൂണ്ടി

ചുവപ്പു തറ്റുടുത്ത ഒരു കുറിയ മനുഷ്യൻ ദേഹമെല്ലാം രോമം

കരടി പട്ടുടുത്ത പോലെയുണ്ട്

മ്മ്മ്മ്മ്? എന്താ എവിടുന്നാ

പേര് ഉണ്ണി വടക്കാ സ്വദേശം ഇവിടെ കോളജിൽ പഠിക്കുന്നു നോട്ടീസിലെ പരസ്യം കണ്ടു വന്നതാ

എന്തേ കോളജിലെ ആരെയെങ്കിലും തല്ലണമെന്നുണ്ടോ

ഇല്ല

തന്റെ പ്രായത്തിലുള്ള ഒരാൾക്ക് പെട്ടെന്നൊരു തോന്നലുണ്ടാവണമെങ്കിൽ അങ്ങനെയെന്തെങ്കിലും കാരണമുണ്ടാവണമല്ലോ

എന്റെ വേഷവും രൂപവും കണ്ടിട്ട് അയാൾക്കൊരു പുച്ഛഭാവം

കുറച്ചു പഠിച്ചിട്ടുണ്ട് നാട്ടിൽ വെച്ചു അതും ഇങ്ങോട് പോന്നതോടെ മുഴുവച്ചില്ല

എന്തൊക്കെ പഠിച്ചു

അങ്ങനെ പേരെടുത്തു പറയാനും മാത്രമൊന്നുമില്ല വളരെ കുറച്ചു കാലമേ പോവാൻ സാധിച്ചുള്ളൂ അവിടെ തിരുമ്മു ചികിത്സയും ഒറ്റമൂലി വൈദ്യവും ആയിരുന്നു കൂടുതലും

ആരായിരുന്നു ഗുരു

സ്വാമി സത്യതീർഥ എന്നാണ് ഗുരുജിയുടെ പേര്

പൂർവ്വശ്രമത്തിലെ പേരെന്താ

അതറിയില്ല

എത്ര കാലം പോയി

ആറു മാസത്തോളം മാത്രമെ പോവാൻ സാധിച്ചുള്ളൂ

വരൂ

അദ്ദേഹമെന്നേ ഒരു മുറികത്തേക്ക് കൂട്ടികൊണ്ട് പോയി

വാളുകൾ ഉറുമി പരിച കുന്തം നീളമുള്ള ദണ്ടുകൾ ചുരിക അങ്ങനെ ആയുധങ്ങളുടെ ഒരു വലിയ ശേഖരം ഷോപ്പിലെ ഡിസ്പ്ലേ പോലെ മനോഹരമായി വെച്ചിരിക്കുന്നു

💬 Comments

View all comments