Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]
മാതിരി ദേഷ്യപ്പെട്ടെന്ന പോലെ പോവാൻ
ആഹ് എന്തേലുമാവട്ടെ ഞാൻ അത്താഴം കഴിച്ചു കിടന്നു
എന്നും രാവിലെ സമീറ വന്നു കോളിങ്ങ് ബെല്ലടിക്കുന്ന കേട്ടാണ് ഉണരാറുള്ളത്
പക്ഷെ ഇന്നതുണ്ടായില്ല
എഴുന്നേറ്റപ്പോൾ എട്ടര മണി
ചിലപ്പോൾ ഇബ്രായിക്ക അവിടെ ഉള്ളത് കൊണ്ടാവും ഇനീപ്പോ ഒന്നും വെച്ചുണ്ടാക്കൽ നടക്കില്ല ഹോട്ടൽ ഫുഡ് തന്നെ ശരണം
വേഗം റെഡിയായി വാതിൽ പൂട്ടി ഇറങ്ങി താക്കോൽ അവിടെ വെക്കാതെ ബാഗിലെക്കിട്ടു
വണ്ടിയെടുത്ത് ഇറങ്ങി ഗേറ്റിന്റെ അടുത്ത് കൂടി പോയപ്പോൾ മനഃപൂർവം അങ്ങോട്ട് നോക്കിയത് പോലുമില്ല
ഇടക്കൊക്കെ ചായ കുടിക്കാറുള്ള ഒരു കടയിൽ കയറി
എന്താ ഇപ്പൊ കാണാറേയില്ല ല്ലോ
കടക്കാരൻ ചോദിച്ചു
വീട്ടിൽ ഒരു കുക്കിനെ വെച്ചു ചേട്ടാ ഇന്നവര് വന്നില്ല
കഴിക്കാനെന്താ വേണ്ടിയെ
എന്തായാലും കുഴപ്പമില്ല ആദ്യം സ്ട്രോങ്ങായിട്ട് ഒരു ചായ താ
കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാൻ ചെന്നപ്പോൾ മേശപ്പുറത്തു ഒരു നോട്ടീസ് കിടക്കുന്നു
കളരി പഠന ശാല
ചേട്ടാ ഇത് എവിടാ
ഇതങ്ങു പടിഞ്ഞാറ് മാറിയാ കുഞ്ഞേ
ആളെങ്ങെനെ ഉണ്ട്
പ്രഗത്ഭനാന്നാ കേട്ടെ വടക്കൻ കളരി മുറക്കാരനാണ് എന്നൊക്കെയാ കേൾവി
ആരോ കൊണ്ടു വന്നിട്ടിട്ടു പോയ കടലാസാ
ഇത് ഞാൻ എടുത്തോട്ടെ
പിന്നെന്താ കുഞ്ഞെടുത്തോളൂ
ഞാനതു മടക്കി പോക്കറ്റിൽ വെച്ചു
വിനോദ് ക്ലാസ്സിൽ വന്നിട്ടില്ല ഇന്നലത്തെ ഹാങ്ങോവർ ആയിരിക്കും
ലതയുടെ മുഖത്ത് ഉള്ളിലുള്ള വിഷമം തെളിഞ്ഞു കാണാം ഇന്ന് വീട്ടിൽ ചെല്ലുമ്പോ ആ സങ്കടം മാറാനുള്ളതു വീട്ടിലെത്തിയിരിക്കും എന്നവൾക്ക് അറിയില്ല ല്ലോ
എന്നാലും ഇക്കയെന്താ അങ്ങനെ പെരുമാറിയെ
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല
ക്ലാസ് കഴിഞ്ഞിറങ്ങിയതും നോട്ടീസിൽ കണ്ട അഡ്രെസ്സ്
💬 Comments
View all comments