0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]

Author : Vethalam Read All Parts 416K

പന്തലിട്ട് ഒരു സ്റ്റേജ് സെറ്റ് ചെയ്യുന്ന കുറേപേർ

നീയെന്താടാ വൈകിയേ നിന്നോട് ഉച്ചക്ക് മുൻപേ വരണമെന്ന് പറഞ്ഞതല്ലേ

എന്നെ കണ്ടതെ വല്യേട്ടൻ ശകാരം തുടങ്ങി

അവനകത്തേക്ക് ഒന്ന് കയറട്ടെ വല്യേട്ടാ എന്നിട്ടു പോരെ

ചെറിയേടത്തി എന്റെ രക്ഷക്കെത്തി

വീടാകെ ഒരു ഉത്സവ പ്രതീതി

ഏടത്തിമാരുടെ എല്ലാവരുടെയും വീട്ടിൽ നിന്നുള്ള എല്ലാവരും എത്തിയിട്ടുണ്ട്

ചെറിയച്ഛൻ വന്നോ

നീയെന്താടാ മേടിച്ചേ

ഏടത്തിമാരിൽ ഇളയവൾ വന്നെന്റെ ബാഗ് വാങ്ങി തുറന്നു കൊണ്ട് ചോദിച്ചു

സത്യത്തിൽ ഞാനുമത് അപ്പോഴാണ് ഓർക്കുന്നത്

ഞാനൊന്നും വാങ്ങിയില്ലേടത്തി

നുണ പറയാതെടാ നീയത് എവിടെയോ ഒളിപ്പിച്ചിട്ടുണ്ട് എനിക്കറിയാം

ഇല്ലേടത്തി

ഞാൻ ബാഗും വാങ്ങി മുറിയിലേക്ക് പോയി എന്റെ മുറി മാത്രം പുറത്ത് നിന്നു പൂട്ടിയിരിക്കുന്നു

ഇതെന്താ പൂട്ടിയിട്ടേക്കുന്നെ ഇതിന്റെ താക്കോൽ എന്ത്യേ

വല്യേടത്തിയുടെ കയ്യിലുണ്ടെടാ നീ വാങ്ങിച്ചോ

ഞാൻ ഏടത്തിയുടെ മുറിയിലേക്ക് ചെന്നു

അവിടെ കുറെ പെണ്ണുങ്ങൾ കൂടിയിട്ടുണ്ട്

എന്നെ കണ്ടതും അവരുടെ അമ്മയുടെ മുഖം വിളറി അന്ന് പോയതിൽ പിന്നെ ഇപ്പോഴാണാ തള്ള വീട്ടിലേക്കു വരുന്നത് ഏടത്തിമാർ പ്രസവിച്ചത് അറിഞ്ഞിട്ട് പോലും അവരു വന്നിരുന്നില്ല

കയറി വാ ഉണ്ണി

മോനെ നോക്കെടാ ആരാ വന്നേക്കുന്നെ എന്ന് ഏടത്തി കുഞ്ഞിനോടായി പറഞ്ഞു

ചോദിച്ചേ മോന് എന്നതാ കൊണ്ടു വന്നേ ന്നു

ഞാൻ ഏടത്തിയുടെ അടുത്ത് പോയിരുന്നു കുഞ്ഞിനെ വാങ്ങി

ഏടത്തി.... എന്താടാ

എനിക്കൊരു കാര്യം പറയാനുണ്ട്

എന്താ മോനെ

ഞാനൊരു കാര്യം വിട്ടു പോയി

എന്താടാ

ഞാനിവർക്ക് ഒന്നും വാങ്ങിയില്ല

അതിനെന്താടാ നിന്റെ ഏട്ടന്മാർ വാങ്ങിയിട്ടുണ്ട് എല്ലാം നിന്റെ മുറിയിലാ വെച്ചേക്കുന്നെ അത് കൊണ്ടാ മുറി പൂട്ടി താക്കോൽ

💬 Comments

View all comments