0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]

Author : Vethalam Read All Parts 286.6K

ഞാനിങ്ങെടുത്തു

ഇതാ താക്കോൽ നീ പുറത്ത് പോയാ മുറി പൂട്ടിക്കോണം

മുറി തുറന്നു ബാഗ് വെച്ചു ഡ്രസ്സ് മാറി പണിക്കാരോടൊപ്പം ഞാനും കൂടി എല്ലാ പണികൾക്കും

പിറ്റേ ദിവസം രാവിലെ തന്നെ ഏട്ടന്മാരുടെ കണ്ണു വെട്ടിച്ചു ചാടി ബൈക്കുമെടുത്ത് നേരെ വിട്ടു കുരുന്നുകൾക്കുള്ള ഗിഫ്റ്റ് വാങ്ങാൻ ഒരുപാട് കടകളിൽ കയറിയിറങ്ങി ഒന്നും അങ്ങട് ഇഷ്ടപ്പെടണില്ല

അവസാനം ജന്മനക്ഷത്ര കല്ലുകൾ വിൽക്കുന്ന ഒരു കട കണ്ടു

ആദിത്യ ആചാരി എന്നൊരാളാണ് കടയുടെ ഓണർ

കടയുടമ മാത്രമല്ല ആളൊരു ജോത്സ്യനും കൂടിയാണെന്നു സംസാരത്തിൽ നിന്നു മനസിലായി ആവശ്യം പറഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ ജനന സമയം നോക്കി രണ്ട് തരം രത്നങ്ങൾ നിർദേശിച്ചു ഇന്ദ്രനീലവും ചെമ്പവിഴവും

പക്ഷെ ഇത്ര ചെറിയ കുട്ടികൾക്ക് അത് ധരിക്കുന്നതിലെ ജ്യോതിശാസ്ത്രപരമായുള്ള ചില പോരായ്മകളും ബുദ്ധിമുട്ടുകളും കൂടി പറഞ്ഞു തന്നു

അവസാനം

ചടങ്ങിന്റെ അന്ന് മാത്രം ധരിപ്പിക്കുകയും പിന്നീട് കുട്ടികൾ മുതിർന്നതിനു ശേഷം അവർക്കണിയാവുന്നതുമായ തരത്തിൽ രണ്ട് മാലകളായി നിർമ്മിച്ചു തരാമെന്നും പറഞ്ഞു

സ്വർണ്ണം ഉരുക്കി നൂലാക്കി രത്നങ്ങൾ കോർത്തു മാലയാക്കി കിട്ടിയപ്പോഴേക്കും ഒരു നേരമായി

എങ്കിലും അത് പണിത തട്ടാന്റെ കൈവിരുതിനും കലാബോധത്തിനും അവര് ചോദിച്ചതിൽ കൂടുതൽ പൈസ കൊടുത്ത് മാല വാങ്ങി ഞാൻ വീട്ടിൽ ചെന്നു ആരോടും മിണ്ടാതെ മുങ്ങിയതിനു

നൂല് കെട്ടാനുള്ള രണ്ട് കുരുന്നുകൾ ഒഴികെ ബാക്കിയെല്ലാവരുടെയും വായിൽ നിന്നു ശരിക്ക് കിട്ടി

വല്യേട്ടൻ അത്രേം ആളുള്ള കൊണ്ടു മാത്രം തല്ലാതെ വിട്ടു

ഒരു നാട് മുഴുവൻ വിളിച്ചുള്ള ഗംഭീര പരിപാടിയായിരുന്നു

10.45 നു രണ്ട് പേരുടെയും നൂല് കെട്ട് ചടങ്ങ് കഴിഞ്ഞു

വീടിനു

💬 Comments

View all comments