0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]

Author : Vethalam Read All Parts 290K

ഇഷ്ട്ടമാണെന്ന് ഏടത്തിക്കറിയാം

ഇക്കയുടെ മുഖം കറുത്തു അയാൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല

അയാളുടെ മുഖഭാവം മാറിയത് കണ്ട ഇത്ത പറഞ്ഞു

ഞങ്ങൾ പിന്നീടൊരിക്കൽ വരാം ഇപ്പൊ റബ്ബർ വെട്ടാനാളുണ്ട് ഞങ്ങളവിടെ ഇല്ലേൽ ശരിയാവില്ല

എന്നാ ഞങ്ങടെ കൊച്ചിവിടെ നിക്കട്ടെ നിങ്ങള് പൊക്കോ

ഏടത്തി വിടാനുള്ള ഭാവമില്ല

അവളില്ലെ പിന്നെ പകലൊക്കെ ഞാനവിടെ ഒറ്റക്കായി പോവും

വീണ്ടുമെന്തോ പറയാനാഞ്ഞ ഏടത്തിയോട് ഒന്നും മിണ്ടണ്ട എന്ന് ഞാൻ കണ്ണു കൊണ്ട് സിഗ്നൽ കൊടുത്തു

അവര് പോവാനിറങ്ങി

ഇവിടുന്നെങ്ങനാ ഈ സമയത്ത് ബസ് വല്ലതുമുണ്ടാവോ

ഇക്കാ ഏട്ടനോട് ചോദിച്ചു

നിങ്ങളെന്തിനാ ബസ് നോക്കണേ നിങ്ങൾക്ക് പോവാനുള്ള കാർ റെഡിയാണ്

ജോർജേ......

ഏട്ടന്റെ കൂട്ടുകാരൻ ഞങ്ങളൊക്കെ അച്ചായൻ എന്ന് വിളിക്കുന്ന ജോർജ് ചേട്ടൻ ഓടി വന്നു

എന്നാടാ....

ടാ നീയിവരെ വീട്ടിലാക്കിയിട്ട് വരണം

വീട്ടിലൊന്നും വിടണ്ട ഞങ്ങളെ ബസ് സ്റ്റാൻഡിൽ വിട്ടാൽ മതി

അതൊക്കെ അവൻ കൊണ്ടു പോയി വിട്ടോളും ഇക്കാ വണ്ടിയെലോട്ട് കേറിയാട്ടെ

ഏട്ടൻ മുൻപിലെ ഡോർ തുറന്നു പിടിച്ചു

ഇക്ക അകത്ത് കയറി ഇരുന്നു

നിങ്ങള് വരുന്നില്ലേ

യാത്ര പറഞ്ഞിട്ടും പിരിയാനാകാതെ ഇത്തയും മക്കളും ഏടത്തിമാരോട് സംസാരിച്ചു കൊണ്ടിരുന്നു

കുറച്ചു സമയം കൊണ്ടുതന്നെ വളരെ വലിയൊരു ആത്മബന്ധം അവർക്കിടയിലുണ്ടായി

ഉമ്മി ഞാനിപ്പോ വരണോ

സമീറ ഇത്തയോട് കൊഞ്ചി

വല്യേടത്തി അവളെ ചേർത്തു പിടിച്ചു കൊണ്ട് ഇത്തയോടു ചോദിച്ചു

ഈ മുത്തിനെ ഞങ്ങൾക്കു തന്നൂടെ

ഇക്കയുടെ കത്തുന്ന നോട്ടം ഇത്തയിൽ പതിച്ചു

ഒരു നിമിഷം എല്ലാവരും നിശബ്ദമായി

ഏടത്തിയെ വിടാൻ മടിച്ചു നിന്ന സമീറയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഇത്ത

💬 Comments

View all comments