0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]

Author : Vethalam Read All Parts 291.1K

കാറിലേക്കു കയറി

കണ്ണിൽ നിന്നു മറയുവോളം സമീറ കൈ വീശികൊണ്ടേയിരുന്നു

നീയെന്തു പൊട്ടത്തരമാടി അവരോടു ചോദിച്ചേ

എന്ത്

ഇങ്ങനെ വഴിയിൽ വെച്ചാണോ ഇത്തരം കാര്യങ്ങളൊക്കെ ചോദിക്കണേ അതിനൊരു മര്യാദയും രീതിയുമൊക്കെയില്ലേ

അവരുടെ അച്ഛനത് തീരെ ഇഷ്ട്ടപെട്ടില്ല ആ നോട്ടം കണ്ടില്ലേ

കാർ പാടവരമ്പത്തുള്ള റോഡിലൂടെ പൊടി പറത്തി പാഞ്ഞു പോയി കൊണ്ടിരുന്നു

ഉമ്മി അത് കണ്ടോ അതൊക്കെ അവരുടേയാ സമീറ ഇത്തയോട് ഓരോ സ്ഥലങ്ങളും ചൂണ്ടി കാട്ടി പറഞ്ഞു കൊണ്ടിരുന്നു

നിങ്ങളും അറക്കൽകാരുമായി എങ്ങനാ ബന്ധം

അച്ചായൻ മുൻപിലിരുന്ന ഇക്കയോട് ചോദിച്ചു

ഇക്ക ഉറങ്ങുന്ന ഭാവത്തിൽ കണ്ണടച്ചിരുന്നാ ചോദ്യം അവഗണിച്ചു

അച്ചായൻ ഒന്ന് കൂടി ചോദിച്ചു

അപ്പോഴും ഇക്ക മിണ്ടാതിരുന്ന കൊണ്ട് ഇത്ത മറുപടി പറഞ്ഞു

അവിടുത്തെ ഉണ്ണി ഞങ്ങളുടെ വീട്ടിലാ വാടകക്ക് താമസിക്കുന്നെ

അതെയോ

ഉണ്ണി എന്റെ മോളുടെ കൂടെ പഠിച്ചതാ അവളുടെ കല്യാണം കഴിഞ്ഞു ഇപ്പൊ ഒരു കൊച്ചുമായി

അവന്റെ വല്യേട്ടൻ ശശിയും ഞാനും ഒരുമിച്ചു പഠിച്ചതാ എന്റെ മോളുടെ കൊച്ചിനെക്കാൾ ഇളയതാ ഇപ്പൊ ശശീടെ കൊച്ച്

എന്തോ തമാശ പറഞ്ഞത് പോലെ അച്ചായൻ തനിയേ ചിരിച്ചു കൊണ്ടു തുടർന്നു

അവൻ നാലാം ക്ലാസ്സിൽ മൂന്നാം വട്ടവും തോറ്റപ്പോ അവൻ പഠിപ്പ് നിർത്തി മണ്ണിലേക്കിറങ്ങി അത് കൊണ്ടെന്താ ഇന്നീ നാട്ടിൽ കാണുന്നതെന്തും അവരുടേതായി

അവരു അത്ര വല്യ പണക്കാരാണോ ചേട്ടാ

ഇത്താ ഇക്കാ കേൾക്കാൻ വേണ്ടി ചോദിച്ചു

അപ്പോഴേക്കും കാർ ടൗണിലൂടെ കടന്നു പോവുകയായിരുന്നു

അവരുടെ അച്ഛൻ പിള്ളേച്ഛനായിട്ടാ കുറെയൊക്കെ ഉണ്ടാക്കിയേ അയാൾക്ക് സ്ഥലം വാങ്ങുക എന്നതൊരു വീക്നെസ് ആരുന്നു

കണ്ണിൽ കണ്ട ഭൂമിയെല്ലാം

💬 Comments

View all comments