Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]
ചങ്കു പറിച്ചു തരും പിള്ളേച്ചന്റെ മക്കളെല്ലാം പക്ഷെ തെറ്റിയാ ഇത്രേം ചെറ്റകൾ ലോകത്തുണ്ടാവില്ല കണ്ടില്ലേ ഒൻപതണ്ണത്തിനും കാട്ടു പോത്തിന്റെ ഊരാ
ഒരെണ്ണത്തിനു പോത്തിന്റെയല്ല ആനയുടെ ഊരാ മൂന്നു പേര് മനസ്സിൽ പറഞ്ഞു
അച്ചായൻ സന്ധ്യക്ക് മുൻപേ അവരെ വീട്ടിലെത്തിച്ചു
വണ്ടിയിൽ നിന്നിറങ്ങിയതും ഇക്ക കുറച്ചു പൈസ എടുത്ത് അച്ചായന്റെ നേരെ നീട്ടി
അത് നിങ്ങടെ കയ്യിൽത്തന്നെ വെച്ചാ മതി ഇതേ വല്യേട്ടന്റെ ഉത്തരവാ നിങ്ങളെ ഇവിടെ കൊണ്ടു വന്നാക്കാൻ
ഇക്ക അത്രയും നേരം മിണ്ടാതിരുന്നതിന്റെ നീരസം അച്ചായന്റെ വാക്കുകളിലുണ്ടായിരുന്നു
അടുത്ത ബന്ധുക്കളൊഴികെ എല്ലാവരും പോയി അവരും ഓരോരുത്തരായി യാത്ര പറഞ്ഞു പിരിയുകയാണ്
വല്യേടത്തിയുടെ അമ്മയും അച്ഛനും പോവാനിറങ്ങി
അച്ഛൻ എന്റടുത്തേക്ക് വന്നു
ഉണ്ണിക്കെന്താ എന്നോടും ദേഷ്യമാണോ
അയ്യോ അങ്ങനെ പറയല്ലേ മാമ എനിക്കൊരു ദേഷ്യവുമില്ല ഈ തിരക്കിനിടയിൽ നേരെ ചൊവ്വേ ഒന്നും മിണ്ടാൻ പോലും പറ്റിയില്ല ല്ലോ എന്നൊരു സങ്കടമേയുള്ളു
അവൾ എന്തെങ്കിലും എടുത്തിട്ടുണ്ടേൽ ഇപ്പോ ചോദിച്ചു നാണം കെടുത്തരുത് എന്തായാലും ഞാനിങ് തിരിച്ചെത്തിച്ചോളാം
ഒന്നും വേണ്ട മാമ നിങ്ങൾ കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയാൽ പോരെ
പോരാ മോനെ അവിടെ ചെന്നിട്ട് കുറെ കാര്യങ്ങളുണ്ട് ഇറങ്ങട്ടെ
സുനിലും വിനോദുമൊക്കെ പോവാൻ തയ്യാറായി നിൽക്കുവാണ് അളിയാ അജയനും പ്രകാശുമെവിടെ അവര് നിന്റെ ചേട്ടന്റെ കൂടെ എങ്ങോ പോയതാ ഇപ്പൊ വരും അവരു വന്നാ ഞങ്ങളും ഇറങ്ങും
നീയിനി എന്നാ വരുന്നേ
ഞാനും വ്യാഴാഴ്ച്ചയേ എത്തു
മച്ചു നീയൊന്നു വന്നേ
വിനോദ് എന്നെ വിളിച്ചു മാറ്റി നിർത്തി ഒരു കവർ എന്റെ കയ്യിൽ പിടിപ്പിച്ചു അളിയാ ഞങ്ങടെ
💬 Comments
View all comments