0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]

Author : Vethalam Read All Parts 356.1K

തല്ലി കൂട്ടത്തിൽ അടിവയറിനൊരു ചവിട്ടും മൂന്നു മാസം ഗർഭമായിരുന്ന സമയത്താണ് ആ ചവിട്ട് കിട്ടിയത് ചോര വാർന്നു ചാവാറായി കിടന്ന എന്നെ നാട്ടുകാരാണ് എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചത്

വീണ്ടും ഒരു തവണ കൂടി ആയി പക്ഷെ രണ്ട് മാസം കഴിഞ്ഞപ്പോൾ ബ്ലീഡിങ് ഉണ്ടായി അതും പോയി ഗർഭപാത്രത്തിനു എന്തോ തകരാറുണ്ടെന്നാ ഡോക്ടർ പറഞ്ഞെ

മീനാക്ഷിയമ്മയുടെ മോനത്ര പ്രശ്നക്കാരനൊന്നുമല്ലായിരുന്നല്ലോ കൊച്ചേട്ടന്റെ കൂടെ പഠിക്കണ കാലത്തെ എനിക്കറിയാലോ പുഷ്കരൻ ചേട്ടനെ

കള്ള് കുടിച്ചില്ലേ നല്ല മനുഷ്യനാ എന്നോട് ഭയങ്കര സ്നേഹമാ കുടുംബത്തിലെ എല്ലാ കാര്യവും നോക്കുമായിരുന്നു എന്റെ തുണി വരെ ഏട്ടൻ കഴുകി തരുമായിരുന്നു അത്രക്കിഷ്ട്ടായിരുന്നു എന്നെ അതോണ്ടാ ഞാനിപ്പോഴും അയാളെ കളഞ്ഞിട്ട് പോവാത്തെ എന്നോട് ഏട്ടന്റെ അമ്മ വരെ പറഞ്ഞു മോളെ നീ ചെറുപ്പമാ നിന്റെ

ജീവിതം കളയരുത് നീ വേറൊരുത്തനെ കല്യാണം കഴിച്ചു ജീവിച്ചോ ന്നു

പക്ഷെ എനിക്കതിനു മനസ്സ് വന്നില്ല

പുഷ്കരൻ ചേട്ടനെ ഗുരുജിയുടെ ആശ്രമത്തിൽ ഒന്ന് കാണിച്ചൂടായിരുന്നോ

അവിടെ ചെന്നതിൽ പിന്നെയാ ചേട്ടൻ സംസാരിക്കാനൊക്കെ തുടങ്ങിയെ അതുവരെ ഒരു തുടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ശരീരത്തിൽ

ഗുരുജി എന്താ പറഞ്ഞേക്കുന്നെ

നട്ടെല്ലിനുള്ളിലെ എന്തോ ഒരു നാഡി പൊട്ടിപ്പോയി അത് കൊണ്ടിനി എഴുനേൽക്കില്ല ന്നാ പറയണേ

എന്ത് പറഞ്ഞാണവളെ ആശ്വസിപ്പിക്കുക ഞാൻ വിഷയം മാറ്റി

എന്നിട്ടിപ്പോ ആ സാർ എവിടെയുണ്ടെന്നു അറിയാമോ

ഏട്ടൻ ഒരിക്കൽ കള്ളും കുടിച്ചു ചെന്നാ സാറിന്റെ വീട്ടിൽ ചെന്നു ഭയങ്കര വഴക്കുണ്ടാക്കി സാറിനെ തല്ലി നാണക്കേട് മൂലം അവര് കുടുംബത്തോടെ സ്ഥലമൊക്കെ വിറ്റ് എങ്ങോട്ടൊ പോയി

പിന്നെ ഇത് വരെ കണ്ടിട്ടില്ലേ

ഇല്ല

💬 Comments

View all comments