Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]
എവിടെയാന്ന് പോലുമറിയില്ല
നിങ്ങൾ രണ്ടുപേരും ഇങ്ങോട്ട് പോന്നാൽ ചേട്ടനെ ആരാ നോക്കുക
അച്ഛനുണ്ടല്ലോ അവിടെ എന്നെ ഇപ്പൊ കണ്ണിനു കണ്ടൂടാ എന്റെ തലവെട്ടം കണ്ടാൽപ്പിന്നെ തെറിവിളിയാണ് ഞാനെന്തോ കൂടോത്രം ചെയ്തിട്ടാണത്രെ ഏട്ടൻ തെങ്ങിൽ നിന്നു വീണു കിടപ്പിലായതെന്നു പറഞ്ഞു കണ്ടാലപ്പോ തെറിവിളി തുടങ്ങും രാവിലെ അച്ഛൻ മരുന്ന് കൊടുത്തിട്ട് പണിക്ക് പോവും മരുന്ന് കഴിച്ചാ പിന്നെ ആള് നല്ല
ഉറക്കമാവും പിന്നെ മൂന്നു മണിയൊക്കെ ആവും എഴുനേൽക്കാൻ ആ സമയം കൊണ്ടു ഞാൻ വീട്ടിലെ പണിയെല്ലാം തീർത്തു ഏട്ടനെ തുടക്കാനുള്ള വെള്ളവും ചൂടാക്കി വെച്ചിട്ടു മൂത്രത്തിന്റെ ബാഗും മാറിയിട്ടിട്ടു പോരും പിന്നെ അച്ഛൻ വരുമ്പോ മേല് തുടച്ചു കൊടുക്കും
എന്നെ സപ്പോർട്ട് ചെയ്യുന്ന കൊണ്ടു അമ്മയേം അടുപ്പിക്കില്ല
എങ്കിൽ പിന്നെ ഇത്ര സഹിച്ചു നിൽക്കുന്നതെന്തിനാ പൊയ്ക്കൂടേ സ്വന്തം കാര്യം നോക്കി
അമ്മയും അത് തന്നാ പറയണേ പക്ഷെ.......
അവൾ കുറച്ചു നേരം മൗനമായി നിന്നു
എന്നെ ഒരുപാടു ഉപദ്രവിച്ചിട്ടുണ്ട് ദ്രോഹിച്ചിട്ടുണ്ട് കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട് എന്നാലും അയാളെന്നെ താലി കെട്ടിയവനല്ലേ അയാളെങ്ങനെ കിടക്കുമ്പോൾ എനിക്ക് മറ്റൊരാളുടെ കൂടെ സമാധാനമായി ജീവിക്കാൻ പറ്റില്ല
നിനക്കെന്താടി ഈ സമയത്ത് ഇവിടെ പണി
വല്യേടത്തിയുടെ ശബ്ദം
ഞാൻ പുറത്തേക്ക് ചെന്നു
എന്റെ പോന്നോ അവളെ ചീത്ത പറയണ്ട ഞാൻ പുഷ്കരൻ ചേട്ടന്റെ കാര്യം ചോദിച്ചു കൊണ്ടിരുന്നതാ
ഈ പാതിരാത്രിക്കോ
അതെന്നാ പാതിരാത്രി ചോദിക്കാൻ പാടില്ലെന്നുണ്ടോ
ഇങ്ങു കൊണ്ടു വാ എന്റെ ചെക്കനെ
കൈ മാറിയതും കുഞ്ഞിക്കണ്ണ് തുറന്നു അവനൊന്നു നോക്കി
എടാ കള്ളക്കുട്ടാ നീ ഉറങ്ങുവാല്ലാരുന്നോടാ
ഏടത്തി വാ നമുക്കിവിടെ
💬 Comments
View all comments