0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]

Author : Vethalam Read All Parts 356.3K

നീയെന്നെ ഒഴിവാക്കാനാ പുതിയ ആളെ വെക്കണമെന്ന് പറഞ്ഞെ എന്ന് അതാ ഞാനതു വേണ്ടാ നീ തന്നെ മതീന്ന് പറഞ്ഞെ

എന്താ ഇവിടെയൊരു ഗൂഡാലോചന

മീരേടത്തി അങ്ങോട്ട് വന്നു

സുഭേടത്തിക്കൊരു വിഷമം ഏടത്തി മാത്രം ഓഡിറ്റർ വേണ്ടാന്ന് പറഞ്ഞ കൊണ്ട് അതിനു എന്നോട് സോറി പറയുവാരുന്നു

ചെയർമാനൊക്കെ മീറ്റിങ്ങിൽ അത് കഴിഞ്ഞാ പിന്നെ ഇവൻ നമ്മുടെ ഉണ്ണികുട്ടൻ മാത്രമാ ഏടത്തി ഒരു സോറിയും പറയേണ്ട കാര്യമില്ല മീരേടത്തി സുഭേടത്തിയോടു പറഞ്ഞു

നിങ്ങള് വരുന്നുണ്ടോ

സുകു ചേട്ടൻ മുറ്റത്ത് നിന്നു ഒച്ചയെടുത്തു

പോട്ടെടാ മീരേടത്തി എന്റെ കവിളിൽ പിടിച്ചൊന്നു പിച്ചിയിട്ട് മുറ്റത്തേക്കിറങ്ങി

ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ വീട് വീണ്ടും ഒച്ചയനക്കങ്ങൾ ഒഴിഞ്ഞു ശാന്തമായി

കുറെ നേരം രണ്ട് കുരുന്നുകളുടെ കൂടെയിരുന്നിട്ട് ഞാൻ പോയി കിടന്നു

മീനാക്ഷിയമ്മ തിരിച്ചു വന്ന കൊണ്ടു രണ്ട് പേരുടെയും മുറിയിലേക്ക് ചെല്ലാൻ പറ്റില്ല

രാവിലെ കാപ്പി കുടിയൊക്കെ കഴിഞ്ഞു 10 മണിയോടെ ഞാൻ പോവാനിറങ്ങി

വീടും കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ തെങ്ങിൻ തോപ്പിലെ ഇടവഴിയിലൂടെ കൗസല്യ ഓടി വരുന്നത് കണ്ട് ഞാൻ ബൈക്ക് നിർത്തി

നീയെങ്ങോട്ടാ ഈ ഓടിപ്പാഞ്ഞു പോവണെ

ഞാൻ വീട്ടിൽ പോവാ ചേട്ടാ

പണി തീർത്ത് ഇറങ്ങാൻ താമസിച്ചു പോയി അതാ ഓടിയെ

എന്നാ കയറിക്കോ ഞാൻ വീട്ടിലേക്കാക്കി തരാം

വല്യ ഉപകാരം

അവൾ ബൈക്കിന് മുകളിൽ പിടച്ചു കയറി

പിടിച്ചിരുന്നോ

ങ്ഹാ പോവാം

കുറച്ചു ദൂരമുണ്ട് അവരുടെ വീട്ടിലേക്കു എങ്കിലും നല്ല സ്പീഡിൽ നടന്നാൽ ഒരു ഇരുപത് മിനിറ്റ് മതി

അതേ.... വീട്ടിന്റെ കുറച്ചു മുൻപ് നിർത്തണേ

💬 Comments

View all comments