Chapter Title : ഉണ്ണികുട്ടന്റെ യോഗം 16 [Vethalam]
എന്ത്
ഉണ്ണിയുടെ ഈ സ്വഭാവം അപ്പൊ അത് കൊണ്ടാണല്ലേ ഏറ്റവും വല്ല്യ കൂട്ടുകാരനോട് പോലും കള്ളം പറഞ്ഞെ
എന്ത് കള്ളം
എന്റെ കൂർക്കം വലി സഹിക്കാതെ പുറകിലെ സീറ്റിൽ പോയി കിടക്കുവാരുന്നു എന്ന്
ഇതൊക്കെ ഇത്ര പെട്ടെന്ന് അവിടെത്തിയോ
ഷീബ അവൻ പറയുന്ന എല്ലാ കാര്യവും നിന്നോട് പറയുമോ
എല്ലാ കാര്യവുമില്ല ഉണ്ണിയേ പറ്റിയുള്ള കാര്യങ്ങളൊക്കെ പറയും
അത് നീ ചോദിച്ചു പറയിക്കുന്നതല്ലേ
മ്മ്മ്മ് അതതെ
അവരുടെ കാര്യമൊന്നും പറയാറില്ലേ
മ്മ്മ്മ് അതും പറയും
ഇന്നലെ രാത്രിയിലെ കാര്യവും പറഞ്ഞോ
മ്മ്മ്മ്മ്....
നാണം കൊണ്ടു പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു
അവൾ താഴേക്ക് നോക്കികൊണ്ട് മൂളി
എല്ലാം പറഞ്ഞോ
പോ അവിടന്നു എനിക്ക് നാണമാവുന്നു
അവളെന്നെ പിച്ചി
ഈ വിനോദവളെ കല്യാണം കഴിക്കുമോടി
ആഹ് അറിയില്ല അവൾക്ക് അങ്ങനെ ഒരു പ്രതീക്ഷയും അവൻ കൊടുത്തിട്ടില്ല ആ കാര്യം പറഞ്ഞാലുടൻ അവൻ വിഷയം മാറ്റുമെന്നാ അവൾ പറയണേ ഉണ്ണി അവനോടൊന്നു ചോദിക്കോ
വെരി സോറി മൈ ഡിയർ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഇടപെടില്ല
ഇതെന്തൊരു സാധനമാ അവളെന്നെ നോക്കി ഗോഷ്ടി കാണിച്ചു
ഈ സാധനം ഇങ്ങനെയാണ്
പക്ഷെയുണ്ടല്ലോ ഉണ്ണി അടുത്തറിയും തോറും എനിക്ക് നിന്നോടുള്ള ഇഷ്ട്ടം കൂടി വരുന്നുണ്ട്
അതെന്താണാവോ
എല്ലാവരിൽ നിന്നും വിത്യസ്തമായ ഒരു ക്യാറെക്ടർ ആണ് ഉണ്ണിയുടെ അതാണ് എനിക്ക് നിന്നോടുള്ള ഇഷ്ടവും
ടി പെണ്ണെ നീയെന്തു ഭാവിച്ചാ എന്റെ കൂടെ കൂടിയേക്കുന്നെ
എന്ത് കാര്യവും വിശ്വസിച്ചു ഷെയർ ചെയ്യാവുന്ന ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്ന
എല്ലാം പങ്കു വെക്കാൻ കഴിയുന്ന നല്ലൊരു സുഹൃത്ത്
💬 Comments
View all comments