0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 16 [Vethalam]

Author : Vethalam Read All Parts 192.3K

അത്രയേ ഞാനിപ്പോ ഉണ്ണിയിൽ നിന്നു പ്രതീക്ഷിക്കുന്നുള്ളു

ഓഹോ അപ്പൊ എന്നോടുള്ള പ്രേമമൊക്കെ പോയോ

അന്നും ഇന്നും എന്നും എന്റെ ഇഷ്ടത്തിന് ഒരു മാറ്റവുമില്ലുണ്ണി പക്ഷെ നമ്മൾ കല്യാണം കഴിച്ചു ഒരുമിച്ചു ജീവിക്കുമെന്ന ആഗ്രഹമൊന്നും എനിക്കില്ല കാരണം അത് നടക്കില്ല എന്നുറപ്പാണ് നമ്മുടെ മതം വീട്ടുകാർ ഒക്കെ പ്രശ്നമാണ്

അത് ശരി അപ്പോപ്പിന്നെ എന്താണാവോ ഭവതിയുടെ ഉദ്ദേശം

എത്ര കാലം കഴിഞ്ഞാലും എന്റെ ഓർമ്മയിൽ സൂക്ഷിക്കാൻ

ഉണ്ണിയോടൊപ്പം ചിലവിട്ട കുറെ നല്ല നിമിഷങ്ങൾ

അത് മതിയെനിക്ക്

ജാസ്മിൻ....

ഓ.....

സത്യം പറഞ്ഞാ എനിക്കിപ്പോ നിന്നോട് വല്ലാത്തൊരു ഇഷ്ടമൊക്കെ തോന്നുന്നുണ്ട്

ഇത് പോലെ ഫ്രാങ്കായി ആരും എന്നോട് സംസാരിച്ചിട്ടില്ല താൻ കൊള്ളാടോ

താങ്ക് യു താങ്ക് യു അവൾ നടു വളച്ചു ആലങ്കാരകമായി തൊഴുതു

ഉച്ചവരെ ഞങ്ങൾ ഒരുമിച്ചു നടന്നു അതിനിടയിൽ ഞങ്ങൾ മാനസികമായി നല്ലൊരു അടുപ്പമുണ്ടായി ഉച്ചക്ക് ശേഷം ഔഷദ സസ്യങ്ങളുടെ ഏരിയ ആയിരുന്നു കാണാൻ ഉണ്ടായിരുന്നത് പലതും എനിക്ക് കേട്ടറിവ് മാത്രമുണ്ടായിരുന്നവ ഞാൻ അതിൽ ഓരോന്നിന്റെയും ഉപയോഗങ്ങളും കൃഷി രീതികളും ഒക്കെ ചോദിച്ചു പഠിച്ചു കൊണ്ടിരുന്നു അവൾക്കതിൽ വലിയ

താല്പര്യമില്ലാത്ത വിഷയമായ കൊണ്ടും മല്ലിക ടീച്ചറും ഞങ്ങളുടെ കൂടെ ഓരോ സംശയങ്ങൾ അവരോടു ചോദിച്ചു കൂടെ നിന്നത് കൊണ്ടും അവൾ കൂട്ടുകാരികൾക്കൊപ്പം മുന്നോട്ടു പോയി

ഉണ്ണിക്കെങ്ങെങ്ങനാ ഈ ചെടികളൊക്കെ അറിയാവുന്നേ

ടീച്ചർ എന്നോട് ചോദിച്ചു

ഒറ്റമൂലി വൈദ്യവും ആയുർവേദവും പഠിക്കുന്നുണ്ട് ടീച്ചറെ

ആഹാ അത് കൊള്ളാലോ എന്നിട്ടത് രാവിലെ എന്നോട് പറഞ്ഞില്ല ല്ലോ വീട്ടിൽ ആരേലും വൈദ്യശാല നടത്തുന്നുണ്ടോ

ഇല്ല ടീച്ചറെ ഞങ്ങളുടെ നാട്ടിൽ ഒരു സിദ്ധാശ്രമമുണ്ട്

💬 Comments

View all comments