Chapter Title : ഉണ്ണികുട്ടന്റെ യോഗം 16 [Vethalam]
മുകളിൽ ചുരുണ്ടു കൂടി കിടക്കുന്നു എന്റെ മുട്ടിനു മുകളിലാണ് അവളുടെ മടക്കി വെച്ച കാലുകൾ ചുരിദാറിന്റെ ഷാള് കൊണ്ടവൾ മൂടി പുതച്ചാണ് കിടപ്പ് അവളുടെ ചെറുതായി തുറന്ന
വായിൽ നിന്നുംകൊഴുത്ത ഉമിനീർ എന്റെ കവിളിലൂടെ താഴേക്ക് ഒഴുകുന്നു
എന്റെ ഒരു കണ്ണും മൂക്കും ഒരു ചെവിയും മാത്രമേ പുറത്തുള്ളൂ ബാക്കി മുഴുവൻ അവൾ കവർ ചെയ്താണ് കിടപ്പ്
കയ്യൊന്നും അനക്കാൻ കൂടി പറ്റുന്നില്ല
ഞാൻ തലയൊന്നു വെട്ടിച്ചു
ജാസ്മിൻ... ഞാൻ വിളിച്ചു അവൾ അറിയുന്നു കൂടിയില്ല
ഡി...ജാസ്മിനെ ...
പ്ലീസ്.... പപ്പാ അഞ്ചു മിനിറ്റ് കൂടി
അത് ശരി അവളുടെ അപ്പന്റെ നെഞ്ചത്താന്ന് വിചാരിച്ചാണ് കിടക്കുന്നത്
ഡി പോത്തേ എഴുനേൽക്കെടി ഞാൻ ഒരു വിധം അവളുടെ അടിയിൽ നിന്നു എന്റെ കൈ വലിച്ചെടുത്തു അവളെ പിടിച്ചു തള്ളി
പ്ലീസ് പപ്പാ.... പ്ലീസ്
നിന്റെ പപ്പേം കപ്പേം ഒന്നും ഇവിടില്ല എഴുനേറ്റു മാറെടി
അവളൊരു ഞെട്ടലോടെ കണ്ണു തുറന്നു കണ്ണു മിഴിച്ചു ചുറ്റും നോക്കി അല്പ സമയമെടുത്തു അവൾക്ക് സ്ഥലകാല ബോധമുണ്ടാവാൻ പെട്ടന്നവൾ ചുണ്ടും കവിളുമൊന്നു തുടച്ചു ജാള്യതയോടെ
അവളുടെ സീറ്റിലേക്കു ഉരുണ്ടു മാറിയിരുന്നു
ആ ഷാളിങ്ങു താടി
അവളുടെ ഷാൾ വാങ്ങി എന്റെ കവിളിലൂടെ ഒഴുകിയ ഉമിനീർ തുടച്ചു കൊണ്ട് സീറ്റ് ഉയർത്തി ചാരിയിരുന്നു
വൃത്തികെട്ടവൾ പല്ലും തേക്കില്ല ഉള്ള തുപ്പല് മുഴുവൻ എന്റെ മുഖത്തുമാക്കി എന്തൊരു നാറ്റമാടി
ചമ്മലും ജാള്യതയും കൊണ്ടവൾക്ക് മിണ്ടാൻ പറ്റുന്നില്ല
അവളുടെ മുഖത്തെ ചമ്മൽ കാണാൻ നല്ല രസം അവളും സീറ്റ് ഉയർത്തി
പുത്തൻ ഷർട്ട് ആയിരുന്നു ഇനിയിതു പുഴുങ്ങി അലക്കേണ്ടി
💬 Comments
View all comments