0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 16 [Vethalam]

Author : Vethalam Read All Parts 149K

വരുമല്ലോ ഹോ ഹോ എന്തൊരു നാറ്റം

സോറി ഡാ അവളെന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു

എന്നിട്ട് സ്വന്തം കൈവെള്ളയിലേക്ക് ഊതി മണത്തു നോക്കി

ശരിക്കും എനിക്ക് വായ് നാറ്റമുണ്ടോ

പിന്നില്ലാതെ എന്തൊരു നാറ്റം

സോറി ഇന്നലെയാ വിനോദ് പറ്റിച്ച പണിയാ ഡാൻസിന്റെ ഇടയ്ക്കു അവന്റെ കയ്യിലിരുന്ന വെള്ള കുപ്പിയിൽ നിന്നു കുറച്ചു വെള്ളമെടുത്ത് കുടിച്ചു കുറച്ചധികം ഉള്ളിൽ പോയി ഈ പണ്ടാരം ബസിൽ നിന്നു തുപ്പാനും പറ്റില്ല ല്ലോ മൊത്തം ഗ്ലാസല്ലേ അത് കള്ളായിരുന്നു ല്ലേ എന്നിട്ടതിനു ഒരു കളറും ഇല്ലാരുന്നല്ലോ

ഉള്ള ചാരായം മുഴുവൻ കുടിച്ചു ബോധമില്ലാതെ എന്റെ നെഞ്ചത്ത് കേറി കിടന്നു എന്നെ ശ്വാസം മുട്ടിച്ചു കൊല്ലാനും നോക്കിയിട്ട്........

സോറി ഉണ്ണി ഷർട്ട് ഞാൻ കഴുകി തരാം ഇല്ലേൽ പുതിയത് വാങ്ങിത്തരാം പക്ഷെ ഈ കാര്യം ആരോടും പറയല്ലേ

ഞാൻ പറയും എല്ലാരോടും പറയും

പ്ലീസ് ഡാ അല്ലേൽ തന്നെ ആ ഷീബക്കൊക്കെ എന്തേലും കുഞ്ഞു കാര്യം കിട്ടിയാ മതി പിന്നെ ആയുഷ്കാലം അത് പറഞ്ഞു കളിയാക്കും ആരോടും പറയരുത് ട്ടോ

മ്മ് ഞാൻ ആലോചിക്കാം

അല്ലാ നീ എന്തിനാ എന്റെ കൂടെ വന്നിരുന്നേ പുറകിൽ സീറ്റ് കാലിയുണ്ടാരുന്നല്ലോ ഞാനിന്നലെ നിന്നെ എന്തെങ്കിലും ചെയ്താരുന്നേൽ നീ എന്ത് ചെയ്തേനെ

അവളുടെ മനസിലിരുപ്പ് എന്താന്ന് അറിയാൻ കൂടി വേണ്ടി ഞാൻ ചോദിച്ചു

എന്റുണ്ണി അങ്ങനത്തെ ഒരാളല്ല എന്നെനിക്ക് നല്ല ഉറപ്പുള്ള കൊണ്ടു തന്നാ ഞാനിവിടെ വന്നിരുന്നേ

അതെന്താടി ഇത്ര വലിയ ഉറപ്പ്

അതൊക്കെയുണ്ട്

ഓഹോ ഞാനത്ര മാന്യനാന്ന് നിന്നോടാര് പറഞ്ഞു

ആരും പറഞ്ഞില്ല പക്ഷെ

💬 Comments

View all comments