0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]

Author : Vethalam Read All Parts 160K

കുറച്ചു നേരം എന്നെ കെട്ടിപിടിച്ചു കിടന്നാ മതി

കിടക്കാട്ടോ

കുറച്ചു അരി അടുപ്പത്തിട്ടിട്ടു വന്നു കിടക്കാം

ഞാനവളെ കട്ടിലിൽ നേരെ കിടത്തി

അടുക്കളയിൽ ചെന്നു അരി കഴുകി കുക്കറിലിട്ട് അടുപ്പത്ത് വെച്ചിട്ട് തിരിച്ചു വന്നു അവളുടെ അടുത്ത് കിടന്നു

എന്റെ ഹൃദയതാളം കേൾക്കാനെന്ന പോലെ

നെഞ്ചിലേക്ക് തലയെടുത്ത് വെച്ചു കിടന്നു

ഞാനവളുടെ പുറത്ത് പതിയെ  തട്ടി കൊണ്ടു കിടന്നു

ഉണ്ണിയേട്ടാ....

മ്മ്മ്മ്മ്മ്

ഇതിനുള്ളിൽ ആരേലുമുണ്ടോ

ഉണ്ടല്ലോ

ആരാ

ഒരു പാവം സുന്ദരി കുട്ടി  അവൾക്ക് വേണ്ടിയാണ് അത് മിടിക്കുന്നത്

പുറത്തോ

പുറത്തും അവൾ തന്നെ ആ മിടിപ്പ് കേട്ടു കിടക്കുന്നു

നെഞ്ചിലെ രോമകാടിൽ വിരൽ ചുറ്റി വലിച്ചു കൊണ്ടവൾ കണ്ണടച്ചു കിടന്നു

ഉണ്ണിയേട്ടാ....

എന്താ പൊന്നെ

ഇന്ന് പോണോ

പോവണം മോളെ

ലീവ് എടുത്തു കൂടെ

ഒരുപാട് പഠിക്കാനുള്ള സമയമാ കുട്ടാ

രാത്രി നമുക്ക് ഒരുമിച്ചു കിടക്കാം

ഉമ്മിയോട് പറഞ്ഞു സമ്മതിപ്പിക്കുമോ

ഞാൻ പറഞ്ഞോളാം

കൂക്കർ നാലാമതും ചൂളം വിളിച്ചു

സമീ....ഇനിയും അടുപ്പത്തിരുന്നാൽ കഞ്ഞി പായസമാവും

ഞാനതു ഇറക്കി വെച്ചിട്ട് വരാം

കൂക്കർ എടുത്ത് സിങ്കിലെ ടാപ്പിന് ചുവട്ടിൽ വെച്ചു പൈപ്പ് തുറന്നു വിട്ടു വെയിറ്റ് എടുത്തു മാറ്റി

ഫ്രിഡ്ജിൽ ഇരുന്ന കുപ്പി വെള്ളം ഒരു വലിയ സ്റ്റീൽ ചെരൂവത്തിലേക്കൊഴിച്ചു  ഐസ് ട്രെ എടുത്ത് ഉള്ള ഐസ് കൂടി പൊട്ടിച്ചു ആ വെള്ളത്തിലിട്ടു

കുക്കർ തുറന്നു കഞ്ഞി കോരി ഒരു ചെറിയ ചരുവത്തിൽ ഒഴിച്ചു തണുത്ത വെള്ളത്തിലേക്കിറക്കി വെച്ചു

ഒരു ചമ്മന്തി കൂടി അരച്ചു  വെച്ചിട്ട് അവളുടെ അടുത്തേക്ക് ചെന്നു

സമീ എഴുനേറ്റു വന്നേ കഞ്ഞി കുടിക്കാം

💬 Comments

View all comments