Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]
തലയിൽ ഇക്കയൊന്നുമ്മ വെച്ചു
ഉണ്ണി നിനക്കെന്നാടാ ഒരു പിണക്കം പോലെ
ഓ ഒന്നുമില്ലിക്ക
ഞാൻ ഉദാസീനമായി പറഞ്ഞു കൊണ്ടു എഴുതികൊണ്ടിരിന്നതിന്റെ ബാക്കി എഴുതുവാൻ തുടങ്ങി
നീയെന്നാ മോളെ അവിടെ നിക്കുന്നെ ഇങ്ങു വാടി ഇക്ക സമീറയെ വിളിച്ചു അവൾ ഒരു താല്പര്യവും ഇല്ലാത്ത മട്ടിൽ അയാളുടെ അടുത്തേക്ക് ചെന്നു
എന്റെ പൊന്നിന് വയ്യേ മുഖം വല്ലാതിരിക്കുന്നല്ലോ
അയാളവളുടെ കവിളിൽ തഴുകി
വാപ്പയുടെ നിഴലു കണ്ടാൽ പാഞ്ഞു ചെന്നു കെട്ടിപിടിക്കുന്ന അവളുടെ നിർവികാര ഭാവം അയാളെ അത്ഭുതപെടുത്തി
ഉണ്ണീ ഞാൻ നിന്നോട് കഴിഞ്ഞ തവണ വന്നപ്പോൾ അങ്ങനെ പെരുമാറിയത് വളരെ മോശമായിപ്പോയി എന്നെനിക്ക് തന്നെ മനസിലായി ആ സമയത്ത് എനിക്കെന്താ പറ്റിയെ എന്ന് എനിക്ക് പോലും അറിയില്ല നീ ക്ഷമിക്കെടാ
ഓ അതൊന്നും സാരമില്ല ഞാനതൊക്കെ അപ്പോഴേ വിട്ടു
ഞാൻ നിന്നോട് കാണിച്ചത് തികഞ്ഞ നന്ദികേടായി പോയി
ഇക്കാ ഞാൻ പറഞ്ഞല്ലോ ഞാനതപ്പോഴേ മറന്നു എനിക്ക് കുറച്ചധികം നോട്സ് ക്ലിയർ ചെയ്യാനുണ്ട്
ഇറങ്ങി പോടാ നാറി നിന്നു കൊണയടിക്കാതെ എന്നാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് ഇക്കാക്ക് മനസിലായി
ട്യൂഷൻ കഴിയാറായോ മോളെ
ഇല്ല വാപ്പച്ചി
ഞാൻ വെളുപ്പിന് പോകും നിങ്ങൾ ഒരുപാട് വൈകാതെ അങ്ങ് വരില്ലേ
ഷബ്‌ന പൊക്കൊളു ബാക്കി നാളെ നോക്കാം സമീ നീയും പൊക്കോ
എഴുതി കൊണ്ടിരുന്നതിൽ നിന്നു മുഖം ഉയർത്താതെ ഞാൻ പറഞ്ഞു
അയ്യോ ഞാനില്ല
ഇത് പഠിച്ചോണ്ട് ചെന്നില്ലേ നാളെ ആ ടീച്ചറെന്റെ തൊലി പൊളിക്കും ഇത്താത്ത പൊക്കോ
എന്റെ പണി തീർന്നില്ല കറി അടുപ്പത്താ അവൾ അടുക്കളയിലേക്കും പോയി
സ്വന്തം മക്കളുടെ
💬 Comments
View all comments