0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 352.8K

വെച്ചു

അത്താഴം വരെ ഉണ്ടാക്കി വെച്ചിട്ടാണ് അവള് പോയേക്കുന്നത്

ഇതെന്തു പറ്റി  സാധാരണ ഞാൻ എത്ര വൈകി വന്നാലും ഇവിടെ കാണുന്നവളാണല്ലോ

ഷബ്ന ട്യൂഷനും വന്നില്ല

എന്ത് പറ്റി എന്നറിയാൻ ഞാൻ ഇക്കയുടെ വീട്ടിലേക്കു നടന്നു

കാർ പോർച്ചിൽ ഒരു കാർ കിടപ്പുണ്ട്  ഗേറ്റിന്റെ അടുത്തു ചെന്നു നോക്കിയപ്പോൾ അത് ഇക്കയുടെ കാറല്ല  ആരോ ഗസ്റ്റ് ഉണ്ട് അതാണ് ആരെയും അങ്ങോട്ട് കാണാത്തത്

ഞാൻ തിരികെ നടന്നു വാതിൽ തുറക്കും മുൻപേ ഫോൺ ബെല്ലടിക്കുന്നത് കേട്ടു

ഹലോ

നീ ഗേറ്റിൽ വരെ വന്നിട്ട് എന്താടാ കയറാതെ പോയെ

സൈനബത്തയാണ്

ഒന്നുമില്ലത്ത അവിടെ ആരോ വിരുന്നുകാരൊക്കെ ഉണ്ടെന്നു തോന്നി അതാണ് ഇത്ത കണ്ടാരുന്നോ ഞാൻ വന്നത്

നിന്റെ മോള് കണ്ടിട്ട് എന്നെ കൊണ്ട് വിളിപ്പിച്ചതാ നിനക്കുള്ള ചോറും കറിയും റെഡിയാ ന്നു പറയാൻ പറഞ്ഞു

ഞാൻ കണ്ടിരുന്നു ഇത്ത എടുത്ത് കഴിച്ചോളാം

ഉണ്ണി അത് പിന്നെയെ ഒരു കാര്യമുണ്ട്

എന്താ ഇത്താ

എടാ നാളെ സീനത്തിനെ തിരുമ്മിയില്ലേൽ കുഴപ്പമുണ്ടോ

എനിക്കെന്താ കുഴപ്പം അവർക്ക് വേദന മാറില്ല അത്രേയുള്ളു

അവളുടെ മാപ്പിളയും കുടുംബക്കാരുമാ വന്നേക്കുന്നെ അത് കൊണ്ടു ചോദിച്ചതാ നാളെ വൈകിട്ട് അവരു പോവും അത് കഴിഞ്ഞു ആയാൽ പോരെ

നാളെ ഞാൻ കോളജ് കഴിഞ്ഞു നേരെ വീട്ടിൽ പോവും പിന്നെ തിങ്കളാഴ്ചയെ വരൂ അത് വരെ അവരു വേദന സഹിക്കുമെങ്കിൽ എനിക്കൊരു പ്രശ്നവുമില്ല

അയ്യോ അവളിപ്പോ തന്നെ സഹിക്കുന്നില്ല പിന്നെ രണ്ട് ദിവസം കൂടി എങ്ങനെയാ

എന്ന് വെച്ചു എനിക്ക് വീട്ടിൽ പോവാതിരിക്കാൻ പറ്റില്ല ല്ലോ ഇനി അവിടെ

💬 Comments

View all comments