Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
ആ തല്ലു കൊണ്ട കവിളിൽ ഒരുമ്മ കൂടി ആവാം
സുമ പുറകിൽ നിന്നു കമന്റടിച്ചു
അവൾ എല്ലാവരും കാൺകെ അവന്റെ കവിളിൽ ഉമ്മ വെച്ചു
സോറി ടി ഞാനപ്പോഴത്തെ ദേഷ്യം കൊണ്ട്...... അവനവളെ ഒന്ന് ചേർത്തു പിടിച്ചിട്ട് വിട്ടു
എല്ലാവരും ചേർന്നു കയ്യടിച്ചു
എന്നാലും ഉണ്ണി നീയെന്നെ എന്ത് തെറിയാടാ വിളിച്ചേ
ഷീബ കുറച്ചു പരിഭവത്തിൽ എന്നോട് ചോദിച്ചു
നീയെന്റെ കയ്യകലം മാറി നിന്നോ അതാ നിനക്ക് നല്ലത് ഞാനവളെ കയ്യോങ്ങി
അവൾ ഒഴിഞ്ഞു മാറി ജാസ്മിന്റെ പുറകിൽ ഒളിച്ചു
അല്ല ഇതെവിടുത്തേ ന്യായമാ ഞാൻ ഒരു തെറി വിളിച്ചതിനു എനിക്ക് അടി ഇവൻ കുറെ തെറി വിളിച്ചതിനു ഇവന് അടിയൊന്നുമില്ലേ
ഉവ്വാ അന്നേരം ഇവന്റെ മുഖമൊന്നു കാണണമായിരുന്നു ഞാൻ പേടിച്ചു മുള്ളീല്ല ന്നേയുള്ളു എന്നാലും ഇങ്ങനെയുണ്ടോ ഒരു ഫ്രണ്ട്ഷിപ്പ് സത്യമായിട്ടും ഇവനെന്നെ കൊല്ലുമോ ന്നു ഞാൻ പേടിച്ചു പോയി
കൂട്ടച്ചിരി മുഴങ്ങി
ഒരു ചായ കുടിച്ചാലോ
എനിക്കൊരു മസാലദോശ
എനിക്ക് പഴംപൊരി
ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾ പറഞ്ഞു
ഇവിടെ നിന്നു പറഞ്ഞിട്ടെന്താ കാര്യം വാ നമുക്ക് കാന്റീനിലേക്ക് പോവാം
എന്നും ഈ കാന്റീനല്ലേ ഇന്നൊരു ദിവസം നമുക്ക് പുറത്ത് പോയി കഴിക്കാം
എന്നാ വാ നമുക്ക് ഉഡുപ്പിയിൽ പോവാം
ഞങ്ങൾ അഞ്ചു ബൈക്കുകളിളായി 10 പേരും കൂടി ടൗണിലെ ഉഡുപ്പി ഹോട്ടലിലേക്ക് പോയി
ഫുഡ് അടിയെല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു
ഞാൻ റൂമിലെത്തുമ്പോൾ ഒരുപാട് വൈകി
വൈകുന്നേരത്തെ ചായ തണുത്ത് മേശയിൽ ഇരുപ്പുണ്ട്
ചായ ഞാൻ എടുത്ത് വാഷ് ബേസിനിൽ ഒഴിച്ചു കളഞ്ഞു കപ്പ് കഴുകി
💬 Comments
View all comments