Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
നീയും അവനുമായിട്ട്
എനിക്കറിയില്ല അവന് വട്ടാ
പറഞ്ഞു തീർന്നതും ജാസ്മിൻ അവിടെയെത്തി
എന്താ ജാസ്മിനെ ഉണ്ണി എവിടെ ഇവളെന്താ ഈ പറയുന്നേ
അവൾ വിനോദിനെ നോക്കി
വിനോദ് ചുണ്ടിൽ വിരൽ ചേർത്ത് ഒന്നും പറയേണ്ട എന്നാഗ്യം കാണിച്ചു
ഞാൻ വരുന്നത് കണ്ടതും ഷീബ അവരുടെ പുറകിലേക്ക് മാറി
ഞാൻ ഷീബയുടെ നേരെ ചെന്നതും
വിനോദ് ബൈക്കിൽ നിന്നിറങ്ങി എന്റെ വട്ടം കയറി നിന്നു
മാറി നിക്കെടാ
ഇല്ലെങ്കിൽ നീയെന്നെ തല്ലുമോ
ഞാൻ ചിലപ്പോ നിന്നെ തല്ലിയെന്നിരിക്കും പക്ഷെ വേറൊരു കൈ നിനക്ക് നേരെ പൊങ്ങിയാൽ അതിന്റെ ബാക്കി നോക്കിയിട്ടേ ഞാൻ വിടു
ഞാനതു വിട്ടു പിന്നെ നിനക്കെന്താ
മറ്റുള്ളവരെല്ലാം കാര്യം മനസിലാവാതെ മുഖത്തോട് മുഖം നോക്കി
ഷീബയും വിനോദുമായി രാവിലെ വഴക്കുണ്ടായി അവനിവളേ തെറി വിളിച്ചു ഇവൾ അവനെ തല്ലി
ജാസ്മിൻ എല്ലാവരോടുമായി പറഞ്ഞു
അതവര് തമ്മിലുള്ള പ്രോബ്ലം അല്ലെ അതിനു ഉണ്ണിക്കെന്താ
അജയന്റെ ലൈൻ സുമ ഇടയിൽ കയറി ചോദിച്ചു
ഷീബ ചെയ്തതിനു മാപ്പ് പറയാതെ അവളിവിടുന്നു പോവില്ല ഒരു പെണ്ണായത് കൊണ്ടു മാത്രം ഞാനതൊരു മാപ്പ് പറച്ചിലിൽ നിർത്തും അവളുടെ സ്ഥാനത്ത് ഒരാണായിരുന്നു അവന്റെ ദേഹത്ത് കൈ വെച്ചതെങ്കിൽ ആ കൈ ഞാൻ വെട്ടിയരിഞ്ഞു തെരുവ് നായ്ക്കിട്ടു കൊടുത്തേനേ
മച്ചാനെ നീയത് വിട് എനിക്കവളോട് പ്രശ്നമില്ല എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ
അപ്പൊ രണ്ട് പേരും പരസ്പരം മാപ്പ് പറഞ്ഞു ഈ പ്രശ്‍നം തീർക്ക്
അജയൻ പെട്ടെന്ന് മദ്ധ്യസ്ഥനായി
വിനു ഞാൻ പെട്ടെന്നുണ്ടായ ദേഷ്യത്തിനു ചെയ്തു പോയതാ മാപ്പ്
ഷീബ മുന്നോട്ട് വന്നു വിനോദിനോട് പറഞ്ഞു
💬 Comments
View all comments