Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
തിരക്ക് കുറയും
ടീച്ചർ മുൻപിലെ ഡോറിലൂടെ അകത്ത് കയറിപ്പറ്റി ഞാൻ ബാക്കിലെ ഡോറിലൂടെ അകത്ത് കയറി മുന്നോട്ട് നീങ്ങാൻ പറ്റാത്ത വിധം ആളുകൾ തിങ്ങി നിൽക്കുന്നു
ഫുട്ബോർഡിൽ നിൽക്കാതെ കുറച്ചങ്ങു കേറി നിക്ക് ചേട്ടാ കുറച്ചു കൂടി മുന്നോട്ട് കേറി നിന്നെ കണ്ടക്റ്റർ താഴെ നിന്നു മാക്സിമം ആളെ കയറ്റാനുള്ള ശ്രമമാണ്
തിങ്ങി ഞെരുങ്ങി ഒരുവിധം രണ്ട് സീറ്റിന്റെ മുൻപിൽ വരെ ഞാൻ എത്തിപ്പെട്ടു
എങ്ങോട്ടാ ടിക്കറ്റ് എടുക്കേണ്ടത് എന്ന് ചോദിക്കാനും മറന്നു ടീച്ചറെ കൊണ്ടു ടിക്കറ്റ് എടുപ്പിക്കുന്നത് മോശമല്ലേ ടീച്ചറിനെയാണേൽ തിരക്കിനിടയിൽ കാണുന്നുമില്ല
ബസ് സ്റ്റാർട്ടായി ഓടി തുടങ്ങി കണ്ടക്ടർ കുറച്ചു പ്രായമുള്ള ഒരാളാണ് ആ തിരക്കിടയിലും നൂഴ്ന്നു കയറി അയാൾ എന്റെയടുത്തും എത്തി
എങ്ങോട്ടാ
ചേട്ടാ മുൻപിൽ ആളുണ്ട്
മുൻപിൽ ഒരുപാട് ആളുണ്ട് നിനക്ക് എങ്ങോട്ടാ പോവേണ്ടത്
സോറി ചേട്ടാ സ്ഥലപ്പേര് എനിക്കറിയില്ല
പിന്നെ എന്തറിഞ്ഞിട്ടാ ഇതിൽ തള്ളിക്കേറിയേ
എല്ലാവരും എന്നെ നോക്കുന്നു
എനിക്കാകെ നാണക്കേട് തോന്നി
ചേട്ടാ ഈ ബസ് എവിടെ വരെ പോകുമോ അവിടെ വരെയുള്ള രണ്ട് ടിക്കറ്റ് തന്നേരെ
അയാൾ ടിക്കറ്റ് കീറി തന്നു ഞാൻ പൈസ കൊടുത്തു
കൂടെയുള്ളത് ആണാണോ പെണ്ണാണോ
ആരായാലും തനിക്ക് പൈസ കിട്ടിയില്ലേ പിന്നെന്താ
എന്റെ ഒച്ച കുറച്ചു കൂടി പോയെന്നു തോന്നുന്നു
മുൻപിൽ നിന്നവര് വരെ തിരിഞ്ഞു നോക്കി
അയാൾ എന്തോ പിറുപിറുത്തു കൊണ്ട് അടുത്തയാളെ തോണ്ടി വിളിച്ചു
ടിക്കറ്റ്....
രണ്ട് മൂന്നു സ്റ്റോപ്പുകൾ കഴിഞ്ഞപ്പോഴേക്കും ബസിലെ തിരക്ക് കുറച്ചൊന്നു കുറഞ്ഞു ഞാൻ കുറച്ചു കൂടി മുൻപോട്ട് നീങ്ങി നിന്നു
ഒരു തടിച്ചി
💬 Comments
View all comments