0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 442.7K

അങ്ങനെയേ വിളിക്കുന്നുള്ളു

അവരെന്റെ കൈയിൽ വിരൽ കോർത്തു പിടിച്ചു കുറച്ചു കൂടെ എന്റെ ദേഹത്തേക്ക് ചാഞ്ഞിരുന്നു

കുറെ നേരത്തേക്ക്  ഞങ്ങൾക്കിടയിലൊരു മൗനം മതില് പണിതു ഓടിമറയുന്ന പുറം കാഴ്ചകളിലേക്ക് നോക്കി എന്തോ ഗഹനമായ ചിന്തയിലാണ്ട് ടീച്ചറിരുന്നു

ഞാൻ തല സീറ്റിലേക്കു ചാരി കണ്ണുകളടച്ചു  ചെറുതായി ഒന്ന് മയങ്ങി

കണ്ണു തുറന്നു നോക്കുമ്പോൾ ടീച്ചർ നല്ല ഉറക്കം

ഏഴരമണിയായി  ടീച്ചറിന്റെ നാട്ടിൽ വണ്ടിയെത്തുമ്പോൾ

ബസ് സ്റ്റോപ്പിൽ ടീച്ചറിന്റെ അച്ഛൻ കാത്തു നിൽപ്പുണ്ടായിരുന്നു

അച്ഛനെ കണ്ടതും ടീച്ചർ ഒരു കൊച്ചു പെൺകുട്ടിയായി മാറിയപോലെ ഓടിച്ചെന്നു കെട്ടിപിടിച്ചു

ഒത്തിരി നേരമായൊച്ഛ വന്നു നിൽക്കാൻ തുടങ്ങിയിട്ട്

ഇല്ല മോളെ ഇപ്പൊ വന്നേയുള്ളു ഞാൻ വൈകിയൊന്നു വിചാരിച്ചു ഓടി വരികയാരുന്നു

ഇന്ന് ഭയങ്കര തിരക്കാരുന്നു ബസിൽ എന്തോരോം നേരം നിന്നുന്നറിയോ

അദ്ദേഹം ടീച്ചറേ വാത്സല്യത്തോടെ ചേർത്തു പിടിച്ചു

മോള് മടുത്തു പോയോ

അവരുടെ സ്നേഹപ്രകടനം കണ്ടു ഞാൻ മിണ്ടാതെ നിന്നു

ഇതാണോ മോള് പറഞ്ഞ പയ്യൻ

ശ്യോ...ഞാനതു മറന്നു ഉണ്ണി ഇതാണെന്റെ അച്ഛൻ  അച്ഛാ ഇതാണ് ഉണ്ണി എന്റെ സ്റ്റുഡന്റ് ആണ് ഇവനും കുറച്ചു വൈദ്യമൊക്കെ വശമുണ്ട്  മർമ്മാണി ആണ് മെയിൻ വരുന്ന വഴിക്ക് എന്നെ ശല്യപെടുത്താൻ വന്ന ഒരുത്തനിട്ട്  ഒരു  പണി കൊടുത്തിട്ടാ വരവ്

കൊള്ളാലോ ഉണ്ണി  ആരാ അച്ഛനാണോ ഗുരു

ഈ ടീച്ചർ ചുമ്മാ പറയുന്നതാ അച്ഛാ

ഞാനതിനു മാത്രം പഠിച്ചിട്ടൊന്നുമില്ല  വീട്ടിലാർക്കും ഇതുമായി പുലബന്ധം പോലുമില്ല

പഠിക്കണം എന്ന് ആഗ്രഹമുണ്ടെന്നു ഞാനൊന്നു പറഞ്ഞു പോയി അതിനെന്നെ കളിയാക്കുന്നതാ

എനിക്കെന്തോ അദ്ദേഹത്തിനെ അച്ഛാ ന്നു വിളിക്കാനാണ് തോന്നിയത്

അതിനെന്താ മോനെ അറിവ്

💬 Comments

View all comments