Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
നേടുന്നത് എപ്പോഴും നല്ലതല്ലേ നമുക്ക് ചുറ്റുമുള്ളവർക്ക് കൂടി പ്രയോജനമുണ്ടാകുമ്പോഴാണ് അത് അർത്ഥപൂർണ്ണമാവുന്നത്
ഞങ്ങൾ ടീച്ചറിന്റെ വീട്ടിലേക്കു നടന്നു
അഞ്ചു മിനിറ്റ് പോലും നടക്കേണ്ടി വന്നില്ല സാമാന്യം വലിയൊരു വീടിനു മുന്നിൽ ഞങ്ങളെത്തി
പരിസരമാകെ ചെമ്പക പൂവിന്റെ മണം
എന്റെ ചെമ്പകം പൂത്തോ അച്ഛാ
ഉവ്വെടി നിറയെ പൂവുണ്ട്
നീ വന്നിട്ട് കണ്ടാൽ മതിയെന്ന് നിന്റമ്മ പറഞ്ഞ കൊണ്ടാ ഞാൻ നീ വിളിച്ചപ്പോ പറയാഞ്ഞേ
ടീച്ചർ കയ്യിലിരുന്ന ബാഗ് മുറ്റത്തു തന്നെ വെച്ചിട്ട് ചെമ്പക പൂക്കൾ പെറുക്കുവാൻ ഓടി
വാ മോനെ അവള് വന്നോളും
ഞാൻ ടീച്ചറിന്റെ ബാഗ് കൂടി എടുത്തു കൊണ്ട് വീടിനുള്ളിലേക്ക് കയറി
ടീച്ചറിനെ ഒരു പത്ത് മുപ്പത് വർഷത്തിന് ശേഷം കണ്ടാൽ എങ്ങനെയിരിക്കുമോ അതാണ് ടീച്ചറിന്റെ അമ്മ
ആ അമ്മയുടെ തനി പകർപ്പാണ് ടീച്ചർ
കയറി വാ മോനെ അവള് പറഞ്ഞാരുന്നു ഒരാൾ കൂടി വരുന്നുണ്ടെന്നു
എന്താ മോന്റെ പേര്
ഉണ്ണി
വെറും ഉണ്ണിന്നു മാത്രമേയുള്ളോ
ഉണ്ണികൃഷ്ണ പിള്ള എന്നാരുന്നു ശരിക്കും പേര്
ഇത്രേം വലിയ പേര് വേണ്ടെന്നു വെച്ചു എന്റേട്ടൻ വാല് മുറിച്ചു ഉണ്ണി ന്നു മാത്രമാക്കി
അല്ലെങ്കിലും ഈ കൊച്ചുപിള്ളേർക്കു എന്തിനാ ഇത്രേം നീളമുള്ള പേര് ഉണ്ണി അത് മതി മോന് ചേരുന്നത് അതാ കോളജിൽ നിന്നു നേരെ പോന്നതല്ലേ കയ്യും മുഖവും കഴുകി വാ ഭക്ഷണം കഴിക്കാം
എനിക്കാദ്യം ഒന്ന് കുളിക്കണം എന്നിട്ട് കഴിക്കാമമ്മേ
ശരി മോൻ വാ ദാ ഈ മുറി ഉപയോഗിച്ചോളൂ അതിൽ ബാത്ത് റൂംമും ഉണ്ട്
ഹാളിന്റെ സൈഡിൽ ഉള്ള ഒരു മുറി എനിക്ക് കാണിച്ചു
💬 Comments
View all comments