0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 462.1K

തന്നിട്ട് ടീച്ചറിന്റെ അമ്മ പോയി

ഞാൻ എന്റെ ബാഗും ടീച്ചറിന്റെ ബാഗും അവിടെ വെച്ചു വാതിൽ ചാരിയിട്ട്  ഡ്രസ്സെല്ലാം അഴിച്ചിട്ട് ഷഡ്ഢി മാത്രമിട്ട് ബാഗിൽ ഒരു തോർത്ത് തിരഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിൽ തള്ളി തുറന്നു മല്ലിക ടീച്ചർ കയറി വന്നു

  ഞാൻ ശരിക്കു ചമ്മി പെട്ടെന്ന് നോക്കിയിട്ട് ഉടുക്കാൻ ഒന്നും കിട്ടിയതുമില്ല

ടീച്ചറും പെട്ടെന്ന് വല്ലാതെയായി ബാഗ് എടുക്കാൻ വന്ന ടീച്ചർ പെട്ടെന്ന് മുറിയിൽ നിന്നു പുറത്തിറങ്ങി പോയി

ശ്യേ ആകെ നാണക്കേടായി വാതിൽ കുറ്റിയിടേണ്ടതായിരുന്നു വേഗം  തോർത്ത് എടുത്തുടുത്ത് ഞാൻ കുളിക്കാൻ കയറി

കുളി കഴിഞ്ഞിറങ്ങി ഒരു കാവി കളർ മുണ്ടുടുത്ത് ഫുൾ കൈ ബനിയനുമിട്ട് ഞാൻ പുറത്തിറങ്ങി ഹാളിന്റെ ഒരു മൂലയ്ക്കു പൂജാ മുറി പോലെ വേർതിരിച്ച ഒരു ഭാഗത്തു കത്തുന്ന നെയ്തിരിക്കു പുറകിലിരിക്കുന്ന ധ്വന്വന്തിരി വിഗ്രഹത്തിന്റെ അടുത്ത് പോയി തൊഴുതു മുന്നിലിരുന്ന ചെറിയ പാത്രത്തിൽ നിന്നു അല്പം ഭസ്മം എടുത്തു നെറ്റിയിൽ തൊട്ടു

ഇത്ര പെട്ടെന്ന്  കുളി കഴിഞ്ഞോടാ

ടീച്ചറിന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലെങ്കിലും എനിക്കാ മുഖത്ത് നോക്കാൻ ഒരു ചമ്മൽ

വാ മോനെ ഭക്ഷണമെടുത്ത് വെച്ചു അമ്മ സ്നേഹപൂർവ്വം വിളിച്ചു

ടീച്ചറ് കൂടി വരട്ടേയമ്മേ എന്നിട്ട് കഴിക്കാം

ഇവിടെ അത്താഴം പതിവില്ല കുഞ്ഞേ കുട്ട്യോൾടെ അച്ഛൻ അഞ്ചര മണിക്ക് മുൻപ് കഴിക്കും അതോടെ ഇവിടുത്തേ അത്താഴം കഴിയും ഇതിപ്പോ മോൻ വരുന്ന കൊണ്ടു ഉണ്ടാക്കിയതാണ്

അമ്മക്ക് ബുദ്ധിമുട്ടായി അല്ലെ

മോനിരിത്തിരി ഭക്ഷണം ഉണ്ടാക്കാൻ എന്ത് ബുദ്ധിമുട്ട് കുറച്ചു ചോറു കൂടി ഇടട്ടെ

വേണ്ടമ്മേ ഇത്  തന്നെ അധികമായി

കറികളൊക്കെ നന്നായോ

💬 Comments

View all comments