0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 472.2K

കുഞ്ഞേ

എത്ര നാളായിന്നറിയോ ഇത്രേം ടേസ്റ്റ് ഉള്ള ഒരു മാമ്പഴ പുളിശ്ശേരി കഴിച്ചിട്ട്  അത് കൊണ്ടാ ഇത്രേം ചോറുണ്ടേ ഇപ്പൊ വയറ് പൊട്ടാറായി

മോന്റെ പ്രായത്തിലുള്ള കുട്ടികൾ വയറ് നിറയെ കഴിക്കണം

ഇനിയും കഴിച്ചാൽ ശ്വാസം മുട്ടും മതിയമ്മേ

അമ്മ നിർബന്ധിച്ചു എന്നെകൊണ്ട്  കഴിപ്പിച്ച കൊണ്ട് എന്നും കഴിക്കുന്നതിന്റെ ഇരട്ടി ചോറാണ് ഉണ്ടേക്കുന്നത്  ഇപ്പൊ പോയി കിടന്നാൽ ശരിയാവില്ല കുറച്ചു നേരം നടക്കാമെന്ന് കരുതി ഞാൻ വിശാലമായ മുറ്റത്തേക്കിറങ്ങി

ടീച്ചറിന്റെ അച്ഛൻ മുറ്റത്ത് കൂടി പതിയെ ഉല്ലാത്തുന്നുണ്ടായിരുന്നു  ഞാനും അദ്ദേഹത്തോടൊപ്പം കൂടി

എന്തായി കുട്ടിയെ കഴിച്ചുവോ

ഉവ്വച്ഛാ

അമ്മയുണ്ടാക്കിയ മാമ്പഴ പുളിശ്ശേരി ബഹുകേമം  ചോറുണ്ടത് കുറച്ചു അധികമായി പോയി  അതോണ്ട് അല്പം നടക്കാം ന്നു വിചാരിച്ചു

നന്നായി അത്താഴം കഴിഞ്ഞാ അരകാതം നടക്കണമെന്നാ പഴമക്കാര് പറയണേ

ഉണ്ണിയുടെ വീട് ശരിക്കും ഏതു ജില്ലയാണ്

എന്നെക്കുറിച്ചുള്ള സർവ്വ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു പ്രായ പൂർത്തിയായ മകളോടൊപ്പം വിദ്യാർത്ഥി എന്ന പേരിൽ കൂടെ വന്നത് ആരാ എത്തരക്കാരനാ എന്നൊക്കെ അറിയാനുള്ള ശ്രമമാണ് ആ ചോദ്യം ചെയ്യലെന്ന് എനിക്ക് തോന്നി

ടീച്ചറോട് പറഞ്ഞ പോലെ തന്നെ ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമാണ് എന്നെ ഞാൻ അച്ഛനോടും പറഞ്ഞുള്ളു

നടപ്പ് കഴിഞ്ഞു ഞങ്ങൾ കോലായിലെ കസേരകളിൽ ഇരുന്നു  ആയുർവേദ ചികിത്സാ രീതികളെ കുറിച്ചും  പ്രയോഗം പഥ്യം എണ്ണ കുഴമ്പ് നിർമ്മാണം അതിന്റെ കൂട്ടുകൾ പാകങ്ങൾ വ്യത്യാസങ്ങൾ പത പെടുത്തന്നതിലെ ചിട്ടകൾ അങ്ങനെ ഞങ്ങളുടെ സംസാരം നീണ്ടു  പോയി രാത്രി ഏകദേശം രണ്ട് മണി ആയപ്പോഴാണ്  ഞങ്ങൾ കിടന്നത്  അദ്ദേഹത്തിനു എന്നെ നന്നായി

💬 Comments

View all comments