Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
ബോധിച്ചു
പുലർച്ചെ അഞ്ചു മണിക്ക് അദ്ദേഹം വൈദ്യശാലയിലേക്കു പോവുമ്പോൾ ഞാൻ മുറ്റത്ത് നിന്നു കസർത്തു നടത്തുകയായിരുന്നു
എന്താ കുട്ടിയെ ഉറങ്ങിയില്ലേ നീ
എത്ര വൈകി കിടന്നാലും ഞാൻ പുലർച്ചെ തന്നെ ഉണരുമച്ഛ
വളരെ നല്ലത് എനിക്കിന്ന് അല്പം തിരക്കുള്ള ദിവസമാണ് എങ്കിലും കഴിവതും നേരത്തെ തിരിച്ചെത്താം ഉണ്ണിക്ക് ഇന്ന് മടങ്ങണോ
ഇല്ല എനിക്ക് കുറെ കാര്യങ്ങൾ കൂടി അറിയാനുണ്ട് ഞാൻ നാളെയെ മടങ്ങുന്നുള്ളു
ശരി പകൽ കുറച്ചു വിശ്രമിക്കു രാത്രി തീരെ ഉറങ്ങിയിട്ടില്ല ല്ലോ
ശരിയച്ഛാ
അദ്ദേഹം ടോർച്ചു തെളിച്ചു നടന്നു പോയി
ഏഴു മണിയോടെ കുളിയും കഴിഞ്ഞു ഡ്രസ്സ് മാറി ഞാൻ പുറത്തിറങ്ങി
ഉണ്ണി രാവിലെ എങ്ങോട്ടേലും പോവുന്നുണ്ടോ
ഇല്ല അമ്മേ
ചായ എടുക്കട്ടെ
ങ്ഹാ... ടീച്ചറെവിടെ അമ്മേ വീട്ടിൽ വന്നു കയറിയതിൽ പിന്നെ ആളെ കാണാനില്ല ല്ലോ
ശനിയാഴ്ച്ചയല്ലേ മോനെ അവൾ രാവിലെ അമ്പലത്തിൽ പോയി
എന്നോടൊന്നു പറഞ്ഞില്ല ല്ലോ അല്ലേൽ ഞാനും പോയേനെ
ഇവിടെ അടുത്താ ഇപ്പൊ തന്നെ വരും രാവിലെ മോനെന്താ കഴിക്കാൻ വേണ്ടേ ദോശ വേണോ ഇഡ്ഡലി വേണോ
എന്തായാലും മതി
എന്നാ മോനിരിക്കു ഞാൻ സാമ്പാർ കടു വറക്കട്ടെ എന്നിട്ടു ദോശ ചുട്ടു തരാം
ദോശ ഞാൻ ചുടാം അമ്മേ അമ്മ കറി ഉണ്ടാക്കിക്കോളൂ
ഏയ് അതൊന്നും വേണ്ട മോനവടിരുന്നു ചായ കുടിക്ക്
അതെന്താ അമ്മേ എന്റെ വീട്ടിലും അമ്മയുണ്ടാരുന്ന സമയത്ത് ഞാൻ എല്ലാ പണിക്കും കൂടുമായിരുന്നു പിന്നെ ചേട്ടത്തിമാരുടെ ഭരണം വന്നപ്പോ ഞാൻ അടുക്കളയിൽ കയറാറില്ല
അമ്മ പോയിട്ട് എത്ര നാളായി
അഞ്ചു വർഷം കഴിഞ്ഞു
റവ
💬 Comments
View all comments