0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 489.2K

ഉണ്ടോ അമ്മേ

എന്തിനാ മോനെ ദോശമാവ് കലക്കി വെച്ചിട്ടുണ്ട് ചുട്ടാൽ മതി

റവ ഉണ്ടോന്നു പറ

ദാ ആ ചുവന്ന അടപ്പുള്ള ടിന്നിൽ ഉണ്ട് എന്തിനാ മോനെ

അതൊക്കെയുണ്ടെന്നേ അമ്മ ഒരു ചട്നി കൂടി ഉണ്ടാക്കാം നമുക്ക്

ഒരു പിടി റവയെടുത്ത് ദോശമാവിലിട്ട് കലക്കി വെച്ചു ഒരു തേങ്ങയെടുത്ത് പൊട്ടിച്ചു തേങ്ങാ വെള്ളം കുറച്ചു മാവിൽ ഒഴിച്ചു ഒരു മുറി തേങ്ങാ ചിരണ്ടി  ഇഞ്ചിയും ഉള്ളിയും പച്ചമുളകും കുറച്ചു മല്ലിയിലയും ചേർത്തൊരു ചട്നി അരച്ചു

അമ്മേ കടുക് വറുത്തത് കുറച്ചു ഈ ചട്നിയിൽ കൂടി ചേർക്കണേ

അരച്ച ചമ്മന്തി ഒരു പാത്രത്തിൽ എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു ഞാൻ ദോശ ചുടാൻ ആരംഭിച്ചു

അമ്മേ വിശക്കുന്നു എന്നൊരു വിളിയോടെ ഒരാൾ അടുക്കളയിലേക്ക് വന്നു

അമ്മയെന്തു പണിയാ ഈ കാണിക്കുന്നെ ഇവനെ കൊണ്ടാണോ അടുക്കള പണി ചെയ്യിക്കുന്നെ

ഞാൻ തിരിഞ്ഞു നോക്കി

ദാവണി ഉടുത്തൊരു കൊച്ചു പെണ്ണ്

എന്റെ മല്ലിക ടീച്ചർ തന്നെയാണോ അതെന്നു എനിക്ക് പോലും സംശയം തോന്നി  ഈ വേഷത്തിൽ കാണുമ്പോൾ കൂടെ പഠിക്കുന്ന പെണ്ണുങ്ങളെക്കാൾ ചെറുപ്പമായിരിക്കുന്നു

അതെന്നാ ടീച്ചറെ ഞാൻ അടുക്കളയിൽ കയറിയാ കൊള്ളില്ലേ

നീ ഞങ്ങടെ ഗസ്റ്റ് അല്ലേടാ

ഓഹ് പിന്നെ ഇന്നലെ രാത്രി ഇവിടെ വന്നപ്പോ കണ്ടതാ പിന്നെ ഇപ്പോഴാ കാണുന്നെ ഇതാണോ അതിഥി മര്യാദ

ങ്ഹാ നിനക്കിത്രക്ക് മര്യാദയൊക്കെ മതി

ടീച്ചർ എന്റടുത്ത് വന്നു ചുട്ടു വച്ച ദോശ ഒരെണ്ണം എടുത്ത് അൽപ്പം ചമ്മന്തി എടുത്ത് അതിൽ പുരട്ടി കഴിച്ചു

ആഹാ അടിപൊളി

ഇന്നെന്നാമ്മേ ദോശക്കിത്ര ടേസ്റ്റ്  നല്ല മൊരു

💬 Comments

View all comments