Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
മോരാന്നിരിക്കുന്നു ചമ്മന്തി അതിനേക്കാൾ സൂപ്പർ
ഞാൻ അമ്മയുടെ മോളല്ലേ ഇത് വരെ എനിക്കിങ്ങനെ ഉണ്ടാക്കി തന്നിട്ടില്ല ല്ലോ
ഇവനെന്നാ കൊമ്പുണ്ടോ ടീച്ചർ അമ്മയോട് കുശുമ്പെടുത്തു
അമ്മ അത് കേട്ടു ചിരിച്ചു കൊണ്ടു നിന്നു
അതേ രാവിലെ അമ്പലത്തിൽ പോയ നേരത്ത് അടുക്കളയിൽ കയറി അമ്മയെ സഹായിക്കണമായിരിന്നു അമ്മയേക്കാൾ വല്ല്യ ദൈവമൊന്നും ഒരമ്പലത്തിലും പള്ളിയിലുമില്ല
പോടാ നാസ്തികവാദി നിന്നെ ഇങ്ങോട്ട് കൊണ്ടുവന്ന എന്നെ തല്ലണം
കൊടുക്കമ്മേ പുറംവഴി നല്ല അടി
വല്ല്യ ടീച്ചറാന്നുള്ള അഹങ്കാരം ഇത്തിരി കുറയട്ടെ
അതുശരി ഇപ്പൊ നിങ്ങൾ ഒറ്റക്കക്ഷി ഞാൻ പുറത്ത്
അതേടി നിനക്കിന്നുവരെയെങ്കിലും എന്നെ സഹായിക്കാൻ തോന്നിട്ടുണ്ടോ നീ വന്നാൽ അച്ഛന്റെ കൂടെയല്ലേ നടപ്പ്
ഈ മോനുണ്ടാക്കിയതാ ദോശയും ചമ്മന്തിയും വേണേൽ രണ്ടെണ്ണം കൂടി തിന്നിട്ട് പോ
അമ്മേ ഇവൻ നാളെയങ്ങു പോകുമെ പിന്നെ ഞാനേ കാണു അതോർമ്മയിൽ ഇരിക്കട്ടെ
ടീച്ചർ ഒരു പ്ലേറ്റിൽ ദോശയും ചട്നിയും എടുത്ത് കഴിച്ചു കൊണ്ടു പറഞ്ഞു
എന്തിനാമ്മേ ഇതിനെ ഇങ്ങനെ ഇവിടെ നിർത്തിയേക്കുന്നെ ഉള്ള നേരത്തെ കെട്ടിച്ചു വിട്ടു കൂടെ
അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു
അമ്മയുടെ മുഖം കണ്ടപ്പോൾ അങ്ങനെ പറയേണ്ടായിരുന്നുവെന്നു എനിക്ക് തോന്നി
ഞാനിവളോട് പറഞ്ഞു മടുത്തു ഇത്രേം നാൾ ജോലി കിട്ടിയിട്ട് മതി കല്യാണം എന്നായിരുന്നു ഇപ്പൊ വേറെന്തോ കൂടി പഠിക്കാനുണ്ട് ന്നാ പറയണേ ഉണ്ണിയുടെ നാട്ടിൽ നല്ല പയ്യന്മാർ ഉണ്ടെങ്കിൽ ആലോചിക്കൂ
എനിക്ക് അത്ര വലിയ ശത്രുക്കളൊന്നും നാട്ടിലില്ലമ്മേ
എന്റെ മറുപടി കേട്ട് അമ്മ പൊട്ടിച്ചിരിച്ചു
നീ കോളജിലേക്ക് വാടാ നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്
ടീച്ചർ എന്റെ ചെവിയിൽ പിടിച്ചു
💬 Comments
View all comments