0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 505.7K

തിരിച്ചു

വിടെടി എന്റെ കൊച്ചിനെ നിന്റെ ഭരണം കോളജിൽ മതി ഇവിടെ വേണ്ട

എന്റെ കൊച്ചോ അപ്പൊ എന്നെയെന്താ പൈസ കൊടുത്തു മേടിച്ചതാണോ

പിന്നെ പൈസ കൊടുത്തു മേടിക്കാനാണേൽ നല്ലതൊരെണ്ണം മേടിക്കൂലേ ഇതേതാണ്ട് ആക്രിക്കാരുടെ കയ്യിന്നു കിട്ടിയതാവും

ഞാൻ ടീച്ചറിനെ കളിയാക്കി

അമ്മേ...... ഇതൊന്നും കേട്ടിട്ട് അമ്മക്കൊന്നും പറയാനില്ലേ

ഓഹ്ഹ് ഞാനെന്നാ പറയാനാ സത്യത്തിന്റെ മുഖം വികൃതമായിരിക്കും ന്നല്ലേ പറയണേ

അപ്പൊ എന്നെ ആക്രിക്കാരുടെ കയ്യിൽ നിന്നു കിട്ടിയതെന്നല്ലേ പറഞ്ഞെ എന്റെ അച്ഛനിങ് വരട്ടെ  ഞാൻ ശരിയാക്കി തരാം

കൊച്ചു പിള്ളേരെപ്പോലെ ചുണ്ടു കൂർപ്പിച്ചുള്ള ടീച്ചറിന്റെ സംസാരം കണ്ടു ഞങ്ങൾ ചിരിച്ചു

ടീച്ചർ ഞങ്ങളോട് പിണക്കം ഭാവിച്ചു ഇറങ്ങിപ്പോയി

തിന്ന പാത്രം കഴുകി വെച്ചിട്ട് പോടീ

പുന്നാര മോനോട് പറ ഞാൻ ആക്രി പെറുക്കുന്നവരുടെ മോളല്ലേ

ഇവള്  കോളജിലും ഇങ്ങനെയാണോ മോനെ

അല്ലമ്മേ ഈ കാണുന്ന ആളെ അല്ലവിടെ ഒന്ന് ചിരിക്കുക പോലുമില്ല ഭയങ്കര ഗൗരവക്കാരിയാ

ഇത്രേയുള്ളു എന്റെ കുട്ടി വെറും പാവമാ എന്നാണോ അതിനൊരു ജീവിതമുണ്ടാവുന്നത് അമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു

അമ്മ വിഷമിക്കേണ്ട കുറച്ചു വൈകിയാലും നല്ലൊരു ജീവിതം ടീച്ചറിന് കിട്ടും

അമ്മേ അമ്മയെ അന്വേഷിച്ചു അപ്പുറത്തെ വീട്ടിലെ ദേവകിയമ്മ വന്നേക്കുന്നു

ടീച്ചർ പുറത്ത് നിന്നു വിളിച്ചു പറഞ്ഞു

മോനിരിന്നു കഴിക്കുട്ടോ  ഞാനിപ്പോ വരാം

കാപ്പി കുടി കഴിഞ്ഞു ഞാൻ വീട് മൊത്തം ചുറ്റിനടന്നു കണ്ടു

പുറമെ നിന്നു കാണുന്ന പോലെയല്ല വളരെ വലിയ വീടാണ് നാല് വലിയ കിടപ്പു മുറികൾ  ചിത്രപണി ചെയ്ത കട്ടിളകളും വാതിലും ഒരു പത്തറുപതു വർഷത്തെ പഴക്കമെങ്കിലുമുണ്ടെന്നു തോന്നുന്നു

💬 Comments

View all comments