Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
ചിന്തയിൽ നിന്നുണർത്തിയത്
ഇഷ്ട്ടമാ അമ്മേ ഇന്നലത്തെ മാമ്പഴ പുളിശ്ശേരി ഉണ്ടേൽ വേറേ കറിയൊന്നും എനിക്ക് വേണമെന്നില്ല
മോനുള്ളത് ഞാൻ എടുത്ത് വെച്ചിട്ടുണ്ട്
എന്നാ എനിക്ക് വേറേ കറിയൊന്നും വേണ്ടമ്മേ ഞാൻ എഴുനേറ്റു അമ്മയുടെ കൂടെ അടുക്കളയിലേക്ക് നടന്നു ടീച്ചറവിടെ കാണും എന്ന പ്രതീക്ഷയിൽ
നിരാശ ആയിരുന്നു ഫലം
ടീച്ചറേവിടെ പോയി അമ്മേ
അവൾ അവിടെ എവിടേലും കാണും മോനെ
അമ്മയെ സഹായിക്കാനൊന്നും കൂടില്ലേ
അതിനു തോന്നണം ചിലപ്പോ കേറി എല്ലാം ഒറ്റക്കങ്ങു ചെയ്യും എന്നെ അടുക്കളേൽ കയറ്റുക പോലുമില്ല എല്ലാ പണിയും നല്ല വൃത്തിക്കും വെടുപ്പിനും ചെയ്യാനറിയാം പക്ഷെ തോന്നണം അവൾക്ക്
അമ്മയുടെ കൂടെ പച്ചക്കറി നുറുക്കാനും പാത്രം കഴുകാനുമൊക്കെ കൂടി ഉച്ച വരെ സമയം പോയി അമ്മ വാ തോരാതെ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു ഉച്ചയൂണും കഴിഞ്ഞു ഞാനൊന്നു മയങ്ങി രാവിലെ കണ്ട മല്ലിക ടീച്ചറിനെ പിന്നെ കണ്ടതേയില്ല ഇതെന്തിനാണാവോ ഇങ്ങനെ ഒളിച്ചിരിക്കുന്നെ
നാല് മണിക്ക് ചായ കുടിക്കാൻ അമ്മ വിളിച്ചപ്പോഴാണ് പിന്നെ എഴുന്നേൽക്കുന്നത് ചായ കുടി കഴിഞ്ഞു ഞാനാ വീടിന്റെ പരിസരം മുഴുവൻ നടന്നു വലിയൊരു മരുന്ന് തോട്ടം തന്നെയുണ്ട് വീടിനു ചുറ്റും
ഇതുപോലെയൊന്നു എനിക്കും ഉണ്ടാക്കണം ഞാൻ മനസിലുറപ്പിച്ചു
അഞ്ചര ആയപ്പോഴേക്കും വൈദ്യശാലയിൽ നിന്നു അച്ഛൻ മടങ്ങിയെത്തി കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ചു അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു
മടുപ്പായോ കുട്ടിയെ
ഇല്ലച്ഛാ
ഇനി എന്തൊക്കെയാണ് ഉണ്ണിക്ക് അറിയേണ്ടത് ചോദിച്ചോളൂ എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം
ഞാനെന്റെ ബാഗിൽ നിന്നു വലിയൊരു ബുക്ക് എടുത്തു
ഞാൻ വൈദ്യം പഠിക്കാൻ പോയ
💬 Comments
View all comments