0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 527.7K

നാള് മുതൽ എന്റെ സംശയങ്ങളും അതിന്റെ ഉത്തരങ്ങളുമെല്ലാം അതിലാണ് എഴുതി സൂക്ഷിച്ചിരുന്നത്  അതും ഒരു പേനായുമെടുത്തു ഞങ്ങൾ കോലായിലെ കസേരയിൽ പോയിരുന്നു

ആയുർവേദത്തിലെ ഒരു എൻസൈക്ലോപീഡിയയുടെ മുന്നിലാണ് ഞാൻ വന്നു പെട്ടേക്കുന്നത്  എന്നെനിക്ക് കുറച്ചു സംശയങ്ങൾ ചോദിച്ചപ്പോഴേ മനസിലായി

ഞാൻ ഓരോന്നായി പല ആവർത്തി ചോദിച്ചു മനസിലാക്കി എഴുതിയെടുത്ത് കൊണ്ടിരുന്നു

ഒരേ രോഗത്തിന് പല തരത്തിലാണ് മരുന്ന് പ്രയോഗം ആദ്യം രോഗിയുമായി സംസാരിച്ചു എന്താണവർക്ക് രോഗം വരാനുള്ള കാരണം എന്ന് മനസിലാക്കി ആ കാരണത്തെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത് എന്ന അടിസ്ഥാന തത്വം ഞാൻ അദ്ദേഹത്തിൽ നിന്നാണ് മനസിലാക്കിയത്

നേരം വെളുക്കുവോളം ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരുന്നു  ചുക്കിട്ടു തിളപ്പിച്ച ചൂട് വെള്ളം ഇടയ്ക്കിടെ അമ്മ കൊണ്ടു വന്നു തന്നു കൊണ്ടിരുന്നു പഴയ കാല താളിയോല ഗ്രന്ഥങ്ങൾ അദ്ദേഹമെന്നെ കാണിച്ചു തന്നു

ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് കുട്ടിയെ അതിനാൽ നിനക്കിതു തന്നു വിടാൻ നിവൃത്തിയില്ല പക്ഷെ നിനക്കെപ്പോ വേണേലും വന്നിതു പരിശോധിക്കാം  പഠിക്കാം

ആയിരത്തിലധികം പേജുകൾ ഉണ്ടായിരുന്ന എന്റെ ബുക്ക് മുക്കാൽ ഭാഗത്തോളം ആയിരിക്കുന്നു ഒറ്റ രാത്രി കൊണ്ട്  വലിയൊരു മല മുകളിലേക്കുള്ള വഴി എനിക്ക് മുന്നിൽ വെട്ടി തുറക്കപ്പെട്ടിരിക്കുന്നു

അഞ്ചു മണിയോ മറ്റോ ആയിരുന്നു ഞാൻ വന്നു കിടക്കുമ്പോൾ  പിന്നെ 10 മണിക്ക് അമ്മ വന്നെന്നെ വിളിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു  പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു പ്രഭാത ഭക്ഷണവും കഴിച്ചു ഞാൻ തിരിച്ചു പോരുവാനൊരുങ്ങി

കുറച്ചു കഴിഞ്ഞിട്ട് പോവാം കുഞ്ഞേ അച്ഛനിങ് വരട്ടെ അദ്ദേഹം പുറത്ത് പോയേക്കുവാ

എന്റെ കണ്ണിനൊക്കെ നല്ല പുളിപ്പ് ഇന്നലെ രാത്രി ഒട്ടും ഉറക്കം വന്നില്ലേലും

💬 Comments

View all comments