Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
ഇപ്പൊ ശരിക്കു ഉറക്കം വരുന്നു
അമ്മേ അച്ഛൻ വരുമ്പോ എന്നെ വിളിക്കാമോ ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ
മോൻ പോയി കിടന്നുറങ്ങു ഞാൻ വിളിക്കാം
ഞാൻ വീണ്ടും പോയി കിടന്നുറങ്ങി എന്തെക്കെയോ അവ്യക്തമായ സ്വപ്നങ്ങൾ എന്താണ് കണ്ടതെന്നു ഓർമ്മ പോലുമില്ല
രണ്ട് മണി കഴിഞ്ഞപ്പോഴാണ് അച്ഛൻ വന്നത്
മോനിറിങ്ങുകയായോ
അതെയച്ഛ നാളെ ക്ലാസ് ഉള്ളതല്ലേ
അവൾ നാളെ രാവിലെയാവും വരിക സമയം കിട്ടുമ്പോഴേക്കെ വരണം ഇതാ മോന് വേണ്ടി വാങ്ങിയതാ മനസിരുത്തി വായിച്ചു പഠിക്കുക എന്തേലും സംശയമുണ്ടേൽ വിളിച്ചു ചോദിക്കണം
രണ്ട് വലിയ ബുക്കുകൾ അദ്ദേഹമെന്റെ നേരെ നീട്ടി
ഞാനത് വാങ്ങി ബാഗിൽ വെച്ചു അദ്ദേഹത്തിന്റെ കാല് തൊട്ടു തൊഴുത് അനുഗ്രഹം വാങ്ങി
ടീച്ചറെവിടെ അമ്മേ ഇന്ന് കണ്ടേയില്ല ല്ലോ
അവൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്നു പറഞ്ഞു രാവിലെ മുകളിലേക്ക് പോയതാ ഉച്ചക്ക് കഴിക്കാൻ പോലും വന്നിട്ടില്ല
ആണോ എന്നാലിനി ഞാൻ യാത്ര പറയാൻ പോണില്ല അമ്മ
ടീച്ചറോട് പറഞ്ഞേക്കു ഞാൻ പോയെന്നു
അമ്മേ ഞാൻ പോയിട്ട് വരാം
ശരി മോനെ സൂക്ഷിച്ചു പോണേ
ബസ് സ്റ്റോപ്പ് വരെ ഞാനും വരണോ ഉണ്ണിയേ
വേണ്ടച്ഛാ ഞാൻ തനിയെ പൊക്കോളാം
തണ്ടു പേരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി നടന്നു
അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു ബസ് വരാൻ ഞാൻ ബസിൽ കയറി
സീറ്റുകൾ മിക്കവാറും കാലിയാണ് ഏകദേശം മധ്യ ഭാഗത്തായുള്ള ഒരു സീറ്റിൽ ഞാനിരുന്നു ബസ് മുന്നോട്ടെടുത്തതും ആരോ പുറകിൽ നിന്നു ഓടി വരുന്നത് കണ്ട് കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിർത്തി
മല്ലിക ടീച്ചർ ഓടിക്കിതച്ചു
💬 Comments
View all comments