Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
എന്റെ ചേച്ചിമാർ എനിക്കെന്തേലും തന്നു വിടും എനിക്കറിയാം
അവൾ ഞാൻ കൊണ്ടുവന്ന ബാഗ് തുറന്നു മൊത്തം പരിശോധിച്ചു
ഒന്നും തന്നുവിട്ടില്ലേ എനിക്ക്
ഇനി നിനക്കെന്തിനാ അവരു ഓരോന്ന് പൊതിഞ്ഞു തന്നു വിടുന്നെ
അതെന്നാ
നീ എന്റെ പെണ്ണായി ഞങ്ങളുടെ വീട്ടിലേക്കു വരുമെന്ന് കരുതിയാ അവരു നിന്നെ തലേൽ വെച്ചു കൊണ്ടു നടന്നേ
അത് നടക്കില്ല എന്ന് മനസിലായപ്പോ അവർക്കിനി നിന്നെ വേണ്ട
അവളുടെ കണ്ണു നിറഞ്ഞു
ഉണ്ണിയേട്ടനും ഇനി എന്നെ വേണ്ടതാകുമോ
എന്റെ പൊന്നെ ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ ഞാൻ വീട്ടിൽ പോയതല്ല ഒരു വലിയ വൈദ്യരുടെ അടുത്തു കുറച്ചു കാര്യങ്ങൾ പഠിക്കാൻ വേണ്ടി പോയതാ കണ്ടില്ലേ പുതിയ ബുക്ക് കൊണ്ടു വന്നേക്കുന്നെ
എന്നാലും ഉണ്ണിയേട്ടൻ പറഞ്ഞത് സത്യമാ അവരൊക്കെ എന്നെ വെറുക്കും
അതിനു നീ തെറ്റൊന്നും ചെയ്തില്ല ല്ലോ കാര്യമറിയാതെ മോഹിച്ചത് ഞങ്ങളുടെ തെറ്റ്
എന്നാലും......
ഒരെന്നാലുമില്ല നീ കുറച്ചു ചായയുണ്ടാക്കിക്കെ
ഇന്റർകോം ബെല്ലടിച്ചു
എടി വീട്ടിൽ നിന്നാരെങ്കിലും വിളിച്ചായിരുന്നോ ഇന്നലെ
ഇല്ല ഉണ്ണിയേട്ടാ
ഞാൻ ഫോണെടുത്തു
ഹലോ
ഉണ്ണി ഞാനാ മല്ലിക
എന്താ ടീച്ചറെ
എടാ എന്റെ റൂം മേറ്റ്സ് ആരും വന്നിട്ടില്ല കീ സുമതി ടീച്ചറിന്റെ കയ്യിലാ അവരു രാത്രി വൈകിയേ വരൂ അവരുടെ ഹസ്ബൻഡ് രാത്രിയേ കൊണ്ടു വിടു
ഹൗസ് ഓണർ അവിടില്ലേ
ഇല്ലെടാ ഇവിടെങ്ങും ആരുമില്ല ഞാനിപ്പോ ബസ് സ്റ്റോപ്പിനടുത്തുള്ള എസ് ടി ഡി ബൂത്തിൽ നിന്നാ നിന്നെ വിളിക്കുന്നെ
എന്നാ ടീച്ചർ അവിടെ തന്നെ നില്ക്കു ഞാനിപ്പോ വരാം
ശരി വേഗം വരണേ
സമീ അത്താഴമുണ്ടക്കുമ്പോ രണ്ട്
💬 Comments
View all comments