0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 558.7K

പേർക്കുള്ളത് ഉണ്ടാക്കാണെ

അരാ ഉണ്ണിയേട്ടാ വരുന്നത്

എന്നെ പഠിപ്പിക്കുന്ന ടീച്ചർ ഇങ്ങോട്ട് വരുന്നുണ്ട്

അവരിന്നു ഇവിടെയാണോ താമസിക്കുന്നത്

ഇല്ല അവരുടെ റൂമ് മേറ്റ് വരുമ്പോൾ തിരിച്ചു പോവും  നമ്മുടെ വീട്ടിലേക്കു ആദ്യമായി ഒരാൾ വരുന്നതല്ലേ പട്ടിണിക്ക് ഇരുത്താൻ പാടില്ല ല്ലോ

ഉണ്ണിയേട്ടൻ പോയി വിളിച്ചോണ്ട് വാ

ഇവിടുത്തേ കാര്യം ഞാൻ നോക്കിക്കൊള്ളാം

ഞാൻ ബൈക്കുമെടുത്ത് പാഞ്ഞു പോയി ടീച്ചറെ കൂട്ടി കൊണ്ടു വന്നപ്പോഴേക്കും  സമീറ ഞങ്ങൾക്കായി അത്താഴം റെഡിയാക്കി കഴിഞ്ഞിരുന്നു

സമീറയെ വീട്ടിൽ കണ്ടതും ടീച്ചർ സംശയ ഭാവത്തിൽ എന്നെ നോക്കി

ടീച്ചറെ ഇത് സമീറ ഹൗസ് ഓണർ ഇബ്രായിക്കയുടെ മൂത്ത മകൾ

എന്റെ അന്ന ദാതാവ്, വലം കൈ ചങ്ക് മാങ്ങ  തേങ്ങ അങ്ങനെ എല്ലാം ഇവളാണ്  എന്റെ കൊച്ചു എന്തുണ്ടാക്കിയാലും ഒടുക്കത്തെ ടേസ്റ്റ് ആണ് അതാണ് ഈ തടിയുടെ രഹസ്യം

ഒന്ന് പോ ഉണ്ണിയേട്ടാ കളിയാക്കാതെ

പിന്നെ അടുത്ത മാസം വരെയേ എനിക്കിവളുടെ കൈ കൊണ്ടു വെച്ചുണ്ടാക്കി കഴിക്കാനുള്ള യോഗമുള്ളൂ

അതെന്താ

അടുത്ത മാസം എന്റെ സുന്ദരികുട്ടിയുടെ നിക്കാഹ് ആണ്

അത് കഴിഞ്ഞാ പിന്നെ മുളക് പൊട്ടിച്ചതും കഞ്ഞിയുമായിരിക്കും എന്നുമെന്റെ മെനു

ഉണ്ണിയേട്ടാ ഞാൻ നിൽക്കണോ

വേണ്ട മോളെ ഞാൻ നിന്നെ കൊണ്ടു വിടാം

ടീച്ചറെ ഒരു മിനിറ്റ്  ഞാനിവളെ ദാ കാണുന്ന വീട്ടിൽ വരെ ആക്കിയിട്ട് ഇപ്പൊ വരാം  അപ്പോഴേക്കും ടീച്ചറൊന്നു ഫ്രഷ് അപ്പ് ആയിക്കോ

ഞാൻ സമീറയേം കൂട്ടി നടന്നു  റബ്ബർ മരത്തിന്റെ മറവു കൊണ്ടു ഇരുട്ടു വീണ സ്ഥലത്ത് എത്തിയപ്പോൾ

ഞാനവളെ കെട്ടിപിടിച്ചുമ്മ വെച്ചു

ബാക്കി എന്റെ പെണ്ണിന് നാളെ

💬 Comments

View all comments