Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
രാവിലെ താരാട്ടോ
അവരിന്നു പോവില്ലേ ഉണ്ണിയേട്ടാ
പോവും പെണ്ണെ അവരുടെ കൂട്ടുകാരി ടീച്ചർ വരും കൊണ്ടു പോകാൻ
അവൾ ഗേറ്റ് കടന്നു വീട്ടിൽ കയറി കൈ വീശി ഞാനും കൈ വീശി കാണിച്ചു തിരിച്ചു നടന്നു
ഉണ്ണി ഈ വീടിനെന്താ വാടക
രണ്ടായിരം രൂപയൊക്കെയാ പറഞ്ഞേര്ന്നെ പക്ഷെ ഇപ്പൊ ഫ്രീയാ
അതെന്താടാ
ഞാനിവിടെ വരുന്ന സമയത്ത്
ഇപ്പൊ പോയ പെൺകുട്ടിയില്ലേ അവൾക്ക് ഒരു കാലിനു സ്വാധീനകുറവുണ്ടായിരുന്നു തനിയെ നടക്കില്ലായിരുന്നു ഞാനാ അവളെ ചികിത്സിച്ചു ഭേദമാക്കിയേ അത് കൊണ്ട് എനിക്കിഷ്ടമുള്ള അത്രയും നാൾ ഈ വീട്ടിൽ താമസിച്ചോളാന ഇക്ക പറഞ്ഞേക്കുന്നെ
അതത്ര വിശ്വസീനമായ കഥയല്ല ല്ലോ ടാ വേറെന്തോ ചുറ്റിക്കളിയില്ലേ
ദാ കാണുന്നതല്ലേ വീട് പോയി ചോദിച്ചിട്ടു വന്നിട്ട് വിശ്വസിച്ചാ മതി
പക്ഷെ നീയെന്നോട് പറഞ്ഞത് പലതും കള്ളമാണ്
ഞാനെന്തു കള്ളം പറഞ്ഞു
ഒരു സാധാരണ കുടുംബത്തിൽ നിന്നൊന്നുമല്ല നിന്റെ വരവ്
നീ പറഞ്ഞ കാര്യങ്ങളും നിന്റെ ലൈഫ് സ്റ്റൈലും ഒട്ടും മച്ചാവുന്നില്ല ല്ലോ ഉണ്ണി
എന്റീശ്വരാ അത്രേം നല്ലൊരു അച്ഛനും അമ്മയ്ക്കും എങ്ങനെ ഇത് പോലൊരു സാധനം പിറന്നു ഇനി അമ്മ പറഞ്ഞത് നേരായിരിക്കുമോ
അമ്മയെന്താടാ പറഞ്ഞെ
നിന്നെ ആക്രി പെറുക്കാൻ വരുന്നവരുടെ കയ്യിൽ നിന്നു കിട്ടിയതാന്ന്
പോടാ ഞാനെന്റെ അച്ഛന്റെ മോളാ
എന്നിട്ടതിന്റെ ഒരു ഗുണവും നിനക്കില്ലല്ലോടി
ഹ്മ്മ്മ് അതിപ്പോ നിന്നെ ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല
എന്നെയാരും ഒന്നും ബോധിപ്പിക്കേണ്ടേ വാ നമുക്ക് ഫുഡ് അടിക്കാം
അങ്ങനെ വല്ല നല്ല കാര്യവും പറ ഞാൻ ഉച്ചക്കും ഒന്നും കഴിച്ചതല്ല
ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു
നീ പറഞ്ഞത്
💬 Comments
View all comments