Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
പറഞ്ഞതാണോ
പിന്നല്ലാതെ
അവനൊരു ദീർഘ നിശ്വാസം വിട്ടു പിന്നെ ക്ലാസ്സിൽ എത്തും വരെ കൂട്ടികെട്ടി തെറിവിളിയോട് തെറിവിളി തന്നെയായിരുന്നു
ഞാനതു കേട്ടു പൊട്ടിചിരിച്ചു കൊണ്ടു നടന്നു
ചോറൂണ് കഴിഞ്ഞു വരുമ്പോൾ ഷീബയും ജാസ്മിനും കൂടി അവനെ തടഞ്ഞു നിർത്തി
വിനോദെ എന്താ നിന്റെ തീരുമാനം
ഷീബ ഭയങ്കര ഗൗരവത്തിൽ ചോദിച്ചു
പോടീ പൂറി നീ പോയി ചാവ്
എന്നോടുള്ള ദേഷ്യത്തിന്റെ ബാക്കി അവനവിടെ തീർത്തു
അത്ര പരസ്യമായി അവനവളെ തെറി വിളിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല
അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു അവൾ കൈ വീശി ഒറ്റയടി അവന്റെ മുഖത്ത്
ഞങ്ങൾ മൂന്ന് പേരും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി
തമാശക്കു തുടങ്ങിയതിപ്പോ കൈ വിട്ട് പോയിരിക്കുന്നു
നീയെന്താ ഷീബേ ഈ ചെയ്തെ ഞാനവളോട് ചോദിച്ചു
അവനെന്നെ തെറിവിളിച്ചതിൽ നിനക്ക് വിഷമമൊന്നും തോന്നിയില്ലേ
അവളെന്നോട് ചൂടായി
ജാസ്മിൻ ഷീബയെ കയറി പിടിച്ചു
നീയിങ്ങു വന്നേ ഷീബേ
ജാസ്മിൻ അവളെ പിടിച്ചു വലിച്ചു കൊണ്ടു പോയി
സോറി അളിയാ ഞാൻ ചുമ്മാ തമാശക്കു പറഞ്ഞതാ അതിത്രേം സീരിയസ് ആവുമെന്ന് ഞാൻ കരുതിയില്ല നീയെന്നോട് ക്ഷമിക്കേടാ ഞാനവന്റെ കയ്യിൽ പിടിച്ചു
അവൻ ഒന്നും മിണ്ടാതെ എന്റെ കൈ വിടുവിച്ചു നടന്നകന്നു
നാശം പിടിക്കാനായിട്ട് ഏതു നേരത്താണോ അങ്ങനെ പറയാൻ തോന്നിയത് ഞങ്ങൾ രണ്ടുപേരുമല്ലാതെ വേറേ ആരും കണ്ടില്ലെങ്കിലും അവനതു എത്രത്തോളം ഫീൽ ചെയ്തിട്ടുണ്ടാകും ഞാനും അവന്റെ പുറകെ ക്ലാസ്സിലേക്ക് നടന്നു
പല തവണ അവനോടു മിണ്ടാൻ ശ്രമിച്ചെങ്കിലും അവൻ ഒഴിഞ്ഞു മാറി
ചങ്കായിട്ട് എന്തിനും കൂടെ നിൽക്കുന്ന അവന്റെ
💬 Comments
View all comments