Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
പിണക്കം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
എല്ലാവരും ചോദിച്ചു ഞങ്ങൾ തമ്മിൽ എന്താ പ്രശ്നമെന്നു ഞങ്ങൾ രണ്ട് പേരും ആരോടും ഒന്നും പറഞ്ഞില്ല
അളിയാ നീയിന്നു ഞാൻ ബൈക്ക് എടുക്കാൻ വരും വരെ വിനോദിനെ പാർക്കിങ്ങിൽ പിടിച്ചു നിർത്തണം അജയനോടു മാത്രം ഞാൻ പറഞ്ഞു
എന്താടാ നിങ്ങള് തമ്മിൽ ശരിക്കും പ്രശ്നം
അതൊക്കെ പോവും മുൻപ് പറയാം
ജാസ്മിനെ എല്ലാവരും പോയിട്ടേ ഇന്ന് നീയും ഷീബയും പോകാവു നമ്മളായിട്ട് ഉണ്ടാക്കിയ പ്രശ്‍നം നമ്മളായിട്ടു തീർത്ത് വിടണം
ജാസ്മിനോടും പറഞ്ഞു സെറ്റ് ചെയ്തു
കോളേജ് കഴിഞ്ഞു എല്ലാവരും ക്ലാസ്സിൽ നിന്നിറങ്ങി വിനോദ് ആരെയും നോക്കാതെ ആദ്യമേ തന്നെ ഇറങ്ങി പോയി ഞാൻ അജയനെ ഒന്ന് നോക്കി കാര്യം മനസിലായ അവൻ വിനോദിന്റെ പുറകെ വെച്ചു പിടിച്ചു
റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങും മുൻപേ ഞാൻ വാതിലടഞ്ഞു നിന്നു ഷീബയെയും ജാസ്മിനെയും തടഞ്ഞു
ഉണ്ണി വഴിമാറ് ഞങ്ങൾക്ക് പോവണം
ഷീബ കടുപ്പിച്ചു പറഞ്ഞു
നിങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും പോവണം പക്ഷെ അതിനു മുൻപ് ഞാനായിട്ട് ചെയ്ത ഒരു തെറ്റുണ്ട് അത് തിരുത്തണം
അതൊക്കെ നിന്റെ കാര്യം നീയതിനു എന്നെ തടയുന്നത് എന്തിനാ
അവളോട്ടും അഴയുന്ന മട്ടിലലല്ല
വിനോദ് നിന്നെ തെറി വിളിച്ചതിനെ ഞാൻ ന്യായികരിക്കുകയൊന്നുമില്ല പക്ഷെ നമ്മൾ മൂന്നു പേരും കൂടി അവന് കൊടുത്ത ഷോക്ക് ചെറുതൊന്നും ആയിരുന്നില്ല ല്ലോ അതിന്റെ ദേഷ്യത്തിൽ അവൻ നിന്നെയൊരു തെറി വിളിച്ചു അതിനു നീയവന്റെ കരണത്തടിക്കേണ്ട കാര്യമുണ്ടായിരുന്നോ
എന്നെയങ്ങനെ വിളിക്കാൻ അവനാരാ
ഞാൻ മര്യാദ കാണിക്കുന്തോറും ഇവളങ്ങു തലയിൽ കേറി നിരങ്ങുവാണല്ലോ എന്റെ ക്ഷമ
💬 Comments
View all comments