0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 343.9K

മീരേടത്തിയുടെ വീട്ടിൽ ചെന്നപ്പോൾ വീട് പൂട്ടികിടക്കുന്നു

ഇത്ര രാവിലെ ഇവിരിത് എവിടെ പോയി ഒന്ന് വിളിച്ചിട്ട് വന്നാ മതിയാരുന്നു

ഇനി എന്ത് ചെയ്യും കൗസല്യ യുടെ വീട്ടിലേക്കു പോയാലോ വേണ്ട എന്തായാലും ഏട്ടന്മാരുടെ വീട്ടിലേക്കായി ഇറങ്ങിയതല്ലേ എല്ലാ വീട്ടിലും പോയി ഒന്ന് കറങ്ങി വരാം

അവിടന്നു അടുത്തുള്ളത് എന്റെ നേരെ മൂത്തവന്റെ വീടാണ് അവന്റെ ഭാര്യ സ്മിത പ്രായം കൊണ്ട് എന്നെക്കാൾ ഇളയതാണ് എങ്കിലും സ്ഥാനം കൊണ്ട് ഏടത്തിയാണല്ലോ സ്മിതേടത്തി ബാത്ത് റൂമിൽ വീണു നട്ടെല്ലിന് ചതവ് പറ്റി ബെഡ് റസ്റ്റ് ആണെന്ന് അറിഞ്ഞിട്ട് പോയില്ലായിരുന്നു എന്നാ പിന്നെ അങ്ങോട്ടാവാം എന്ന് വിചാരിച്ചു

ഞാൻ ചെല്ലുമ്പോൾ അവൻ കാറ് കഴുകുന്നു

എല്ലാവർക്കും ഒടിക്കാൻ പഠിക്കാൻ വേണ്ടി ഒരു പഴയ കാർ വാങ്ങിയിരുന്നു ഞാൻ ബൈക്ക് നിർത്തി അവന്റെ അടുത്തേക്ക് ചെന്നു

എടാ നീയെപ്പോഴാ വന്നേ

ഞാനിന്നലെ രാത്രി വന്നു

നീ കാറോടിക്കാൻ പഠിച്ചോ

ഏട്ടൻ മാരിൽ ഒരാളെ മാത്രമേ എടാ ന്നും നീയും ന്നും ഒക്കെ വിളിക്കാറുള്ളു ചെറുപ്പം മുതലേ ഞങ്ങളാരുന്നു കൂട്ട് എന്നെക്കാൾ രണ്ട് വയസ്സേ കൂടുതലുള്ളു

പഠിക്കുവോക്കെ ചെയ്തുടാ പക്ഷെ ഒരു ധൈര്യക്കുറവുണ്ട് തന്നെ ഒടിക്കാൻ

ഞാനേ നിന്നെയൊന്നു വിളിക്കാനിരിക്കുവാരുന്നു

എന്നാടാ

അവള് വീണിട്ട് ഇപ്പൊ 10 ദിവസമായി മരുന്നൊക്കെയുണ്ട് എന്നാലും വേദനയും നീരും കുറയുന്നില്ല നീയൊന്നു നോക്കണം

അതിനെന്താ നോക്കാലോ നീ കാറു കഴുകി കഴിഞ്ഞു വാ

ആ മറ്റവൾടെ കല്യാണം കഴിഞ്ഞു അല്ലെ

ങ്ഹാ....

എന്റുണ്ണി ആ പെണ്ണ് കാര്യം കുഴപ്പമില്ലേലും ആ വീട്ടുകാർ നമുക്ക് പറ്റിയ ബന്ധമൊന്നുമല്ലാരുന്നു പ്രത്യേകിച്ച് ആ

💬 Comments

View all comments